തിരുവനന്തപുരം: പതിനാലു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 215 തടവുകാരെ ഉടന്‍ മോചിപ്പിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കവെയാണ് പ്രഖ്യാപനം.
ഇതു സംബന്ധിച്ച് കൈക്കൊണ്ട സര്‍ക്കാര്‍ തീരുമാനം അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം, തീവ്രവാദം, മദ്യദുരന്തം എന്നീ കേസുകളില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് കാലാവധി കുറച്ചു നല്കാന് കഴിയില്ല.
മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം ലഭിച്ചവരുടെ അപേക്ഷകളാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും ചെന്നിത്തല പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ദുല്‍ഖര്‍ സല്‍മാനെ ചടങ്ങില്‍ അദരിച്ചു. ജയില്‍ അന്തേവാസികള്‍ക്കുള്ള സമ്മാനങ്ങള്‍ ദുല്‍ഖര്‍ സല്‍മാനാണ് വിതരണം ചെയതത്.
Discussion about this post