ബെയ്ജിംഗ്: മകനുമായി വേർപിരിച്ച ശേഷം മകന്റെ കാമുകിയെ വിവാഹം ചെയ്ത് പിതാവ്. ചൈനയിലാണ് സംഭവം. ബാങ്ക് ഓഫ് ചൈനയുടെ മുൻ ചെയർമാൻ ലിയു ലിയാംഗ് ആണ് മകന്റെ കാമുകിയെ വിവാഹം ചെയ്തത്. ഇയാളുടെ രണ്ടാം വിവാഹമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
2023 ൽ ആയിരുന്നു സംഭവം. ഒരിക്കൽ മകനൊപ്പം കാമുകി ഇവരുടെ വീട്ടിൽ എത്തി. ഇതോടെയായിരുന്നു അവിചാരിത സംഭവ വികാസങ്ങൾ ആരംഭിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി തന്റെ കാമുകി ആണെന്ന് മകൻ പരിചയപ്പെടുത്തി നൽകി. എന്നാൽ യുവതിയിൽ ആകൃഷ്ടനായ ലിയാംഗ് ഏത് വിധേനയും യുവതിയെ സ്വന്തമാക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബത്തിലെ യുവതിയാണ് മകന്റെ കാമുകി. ഇത് മനസിലാക്കിയ ലിയാംഗ് സ്വത്ത് തട്ടുന്നതിന് വേണ്ടി യുവതി പ്രണയം നടിക്കുകയാണെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതോടെ യുവതിയെ മകൻ ഉപേക്ഷിച്ചു. ഇതിന് തൊട്ട് പിന്നാലെ സുഹൃത്തിന്റെ മകളുമായി മകന്റെ വിവാഹവും നടത്തി.
നാളുകൾക്ക് ശേഷം ലിയാംഗ് യുവതിയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകാൻ തുടങ്ങി. ഇത് അയച്ചത് ലിയാംഗ് ആണെന്ന് മനസിലാക്കിയ യുവതി ലിയാംഗിനെ വിവാഹം ചെയ്യുകയായിരുന്നു.
എന്നാൽ ഇവരുടെ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായില്ല. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം അഴിമതി കേസിൽ ലിയാംഗ് അറസ്റ്റിലാകുകയായിരുന്നു.
Discussion about this post