തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം . കാൽ നൂറ്റാണ്ടിന് ശേഷമാണ് സ്വർണക്കപ്പ് തൃശ്ശൂരിൽ എത്തുന്നത് . 1008 പോയിന്റുമായാണ് സ്വർണകപ്പ് തൃശ്ശൂർ സ്വന്തമാക്കുന്നത്. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം എച്ച് എസ് എസ്് പത്രണ്ടാം തവണയാണ് ചാമ്പ്യൻമാരാവുന്നത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്.
1007 പോയിന്റുകളുമായി പാലക്കാടിനാണ് രണ്ടാം സ്ഥാനം. കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനാണ് ഇന്ന് തിരശ്ശീല വീണത്. അവസാന ദിവസമായിരുന്ന ഇന്ന് 10 മത്സരങ്ങൾ മാത്രമാണ് ബാക്കിയുട്ടായിരുന്നത്.
Discussion about this post