ന്യൂയോർക്ക്: ലോകമെമ്പാടും പ്രാകൃത രീതിയായി കാണുന്ന ഒരു ആചാരമാണ് സ്ത്രീകളിലെ ചേലാ കർമ്മം. ഇസ്ലാമിക വിശ്വാസികൾക്കിടയിൽ ആണ് ഈ ആചാരം കൂടുതലായി ഉള്ളത്. അടുത്തിടെ നിരവധി വിവാദങ്ങൾക്ക് വിധേയമായ ആചാരം കൂടിയാണ് ഇത്.
സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയിൽ മാറ്റം വരുത്ത പ്രവൃത്തിയാണ് ചേലാ കർമ്മം. ലൈംഗികാവയവത്തിലെ ഏറ്റവും മൃദുവായ ഭാഗമായ കൃസരി നീക്കം ചെയ്യുന്നതാണ് ഈ രീതി. സ്ത്രീകളിൽ ഗുരുതര ആരോഗ്യ- ലൈംഗിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഈ രീതി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.
ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും സ്ത്രീകളുടെ ചേലാകർമ്മം നടത്തുന്നത് ഇപ്പോഴും ചില രാജ്യങ്ങൾ തുടരുന്നുണ്ട്. ഈ രാജ്യങ്ങളുടെ എണ്ണം കേട്ടാൽ അമ്പരക്കും. ഇസ്ലാമിക രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലായി ഈ രീതി നിലനിൽക്കുന്നത്. 92 ലധികം രാജ്യങ്ങളിലാണ് ചേലാ കർമ്മം ഇന്നും അനുഷ്ടിക്കുന്നത്. യെമൻ, മാലിദ്വീപ്, ഇറാഖ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഇതിൽ മുൻപന്തിയിൽ.
51 ഓളം രാജ്യങ്ങൾ ഇതിനോടകം തന്നെ ഈ രീതി നിരോധിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ നിരോധനം ഏർപ്പെടുത്തിയിട്ടും ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, ദിബൗട്ടി, ഗുനിയ എന്നിവിടങ്ങളിൽ ഈ രീതി തുടരുന്നുണ്ട്. 2008 ൽ ഈജിപ്തും നിയമം മൂലം ചേലാകർമ്മത്തിന് നിരോധനം ഏർപ്പെടുത്തിയിരു. എന്നാൽ ചേലാകർമ്മവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈജിപ്തിലാണ്.
Discussion about this post