ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകം പണിയുന്നതിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ച നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി. പ്രണബ് മുഖർജിയുടെ സംഘപ്രേമത്തിനുള്ള സമ്മാനമായാണ് കേന്ദ്രസർക്കാർ സ്മാരകം പണിയാൻ സ്ഥലം നൽകിയത് എന്നാണ് കോൺഗ്രസ് എംപിയായ ഡാനിഷ് അലി പരിഹസിച്ചത്.
കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിയുടെ സ്മാരകത്തിനായി സ്ഥലം നൽകിയത് കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അംറോഹ എം.പിയായ ഡാനിഷ് അലി വിമർശനമുന്നയിക്കുന്നത്. പ്രണബ് മുഖര്‍ജിയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് തലകുമ്പിട്ടതിന്റെ പ്രതിഫലമാണ് സ്മാരകം പണിയാൻ കേന്ദ്രസർക്കാർ സ്ഥലം നൽകിയത് എന്നായിരുന്നു ഡാനിഷ് അലിയുടെ വിമർശനം. പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതില്‍ പ്രണവ് മുഖർജിയാണ് പ്രധാന പങ്കുവഹിച്ചത് എന്നും കോൺഗ്രസ് എംപി കുറ്റപ്പെടുത്തി.
Discussion about this post