ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ പുതിയ ചരിത്രമെഴുതി കർണാടക താരം ദേവ്ദത്ത് പടിക്കൽ. ടൂർണമെന്റിന്റെ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത സീസണുകളിൽ 600-ലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പടിക്കൽ സ്വന്തമാക്കിയത്.
സീസണുകളിൽ 600-ലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡാണ് പടിക്കൽ സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ പ്രമുഖർക്ക് പോലും ആഭ്യന്തര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. രാജസ്ഥാനെതിരായ മത്സരത്തിൽ 91 റൺസ് നേടിയതോടെയാണ് പടിക്കൽ ഈ സീസണിലും (2025-26) 600 റൺസ് മാർക്ക് പിന്നിട്ടത്. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് 605 റൺസാണ് താരത്തിന്റെ സമ്പാദ്യം.
നേരത്തെ 2019-20 സീസണിലും (609 റൺസ്), 2020-21 സീസണിലും (737 റൺസ്) പടിക്കൽ 600-ലധികം റൺസ് നേടിയിരുന്നു. ഇത്തരത്തിൽ മൂന്ന് തവണ 600 കടക്കുന്ന ആദ്യ ബാറ്ററാണ് അദ്ദേഹം. ലിസ്റ്റ് എ ക്രിക്കറ്റിൽ 38 ഇന്നിംഗ്‌സുകളിൽ നിന്നായി 83.62 എന്ന ഞെട്ടിക്കുന്ന ശരാശരിയാണ് പടിക്കലിനുള്ളത്. 2000-ലധികം റൺസ് നേടിയ ബാറ്റർമാരിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ശരാശരികളിൽ ഒന്നാണിത്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് കോഹ്‌ലിയും രോഹിത്തും തയ്യാറെടുക്കുമ്പോൾ, ആഭ്യന്തര ക്രിക്കറ്റിലെ ഈ വെടിക്കെട്ട് പ്രകടനത്തിലൂടെ പടിക്കൽ ഇന്ത്യൻ ടീമിലേക്ക് ശക്തമായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.













Discussion about this post