ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ എൻഡിഎക്ക് നിർണായകനേട്ടം. തമിഴ്നാട്ടിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയായ പട്ടാളി മക്കൾ കക്ഷി (പിഎംകെ) എൻഡിഎ സഖ്യത്തിൽ ചേർന്നു. പിഎംകെ മേധാവി അനുബുമണി രാമദോസിനെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി സഖ്യത്തിലേക്ക് സ്വീകരിച്ചു.
ഏറ്റവും പിന്നോക്ക വിഭാഗമായ (എംബിസി) വണ്ണിയർ സമുദായത്തെ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രാദേശിക പാർട്ടിയാണ് പട്ടാളിമക്കൾ കക്ഷി. ചെന്നൈയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ എൻഡിഎ ഇപ്പോൾ വിജയസഖ്യം ആയി മാറിയതായി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. തമിഴ്നാട്ടിലെ നിരവധി പ്രാദേശിക പാർട്ടികൾ കൂടി വൈകാതെ സഖ്യത്തിലേക്ക് വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ന് രാവിലെ ചെന്നൈയിലെ വസതിയിൽ വെച്ച് അൻപുമണി രാമദോസ് ഇ പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ പുതിയ നീക്കം.
എൻഡിഎയുമായി സഖ്യമുണ്ടാക്കാൻ പിഎംകെ എഐഎഡിഎംകെയുമായി കൈകോർത്തതായി പിഎംകെ മേധാവി എ. രാമദോസ് പറഞ്ഞു.









Discussion about this post