എംഎൽഎസ് ഓഫ്-സീസൺ കാലയളവിൽ ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സിയെ ഹ്രസ്വകാല ലോണിൽ ടീമിലെത്തിക്കാൻ ലിവർപൂൾ ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ ‘സ്പോർട്ട്’ (Sport) ആണ് ഈ വാർത്ത പുറത്തുവിട്ടത്. അമേരിക്കൻ ലീഗായ എംഎൽഎസ് സീസൺ അവസാനിക്കുന്ന ഇടവേളയിൽ താരങ്ങൾക്ക് യൂറോപ്യൻ ക്ലബ്ബുകളിലേക്ക് ലോണിൽ പോകാൻ അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്തി മെസ്സിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാനാണ് ലിവർപൂളിന്റെ നീക്കം.
ലിവർപൂളിനെ കൂടാതെ മറ്റ് ചില പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളും മെസ്സിയെ താൽക്കാലികമായി ടീമിലെത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ പിന്നിൽ നിൽക്കുന്ന ലിവർപൂളിന് മെസ്സിയെപ്പോലൊരു ഇതിഹാസ താരത്തിന്റെ സാന്നിധ്യം വലിയ കരുത്ത് നൽകുമെന്ന് ടീം കരുതുന്നു.
മെസ്സി ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. നേരത്തെ ഡേവിഡ് ബെക്കാം, തിയറി ഹെൻറി തുടങ്ങിയ താരങ്ങൾ ഇത്തരത്തിൽ ഓഫ്-സീസണിൽ യൂറോപ്പിലേക്ക് മടങ്ങിയിരുന്നു.













Discussion about this post