പാചകം ഒരു കലയാണ്. അത് ഇഷ്ടപ്പെടുന്നവരാകട്ടെ താരതമ്യേനെ കുറവും. പാചകപരീക്ഷണത്തിലോട്ട് പലരും കടക്കാത്തതിന്റെ കാരണം പാചകത്തിന് മുൻപുള്ള ഒരുക്കങ്ങളും പാചകത്തിന് ശേഷമുള്ള വൃത്തിയാക്കലുകളും ഓർത്താണ്. പാചകപരീക്ഷണം ചെയ്യുന്നതിനിടെ പലപ്പോഴും നമുക്ക് സംഭവിക്കുന്ന അബദ്ധമാണ് വിഭവങ്ങൾ അടിയിൽപിടിക്കുക എന്നത്! ഭക്ഷണ സാധനങ്ങൾ എങ്ങാനും അടിയിൽ പിടിച്ചാൽ പാത്രം നല്ല പോലെ ക്ലീനാക്കി എടുക്കാൻ ചില എളുപ്പ വഴികൾ പരിചയപ്പെട്ടാലോ?
അടിയിൽ പിടിച്ച് കരിഞ്ഞാൽ അത് നല്ല സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് നീക്കം ചെയ്യാൻ ശ്രമിക്കും.എ ന്നാൽ, ഇത്തരത്തിൽ സ്‌ക്രബർ ഉപയോഗിച്ച് അമിതമായി ഉരയ്ക്കുന്നത് പാത്രങ്ങളിൽ പോറൽ വീഴാനും ഇത് വേഗത്തിൽ അടിയിൽ പിടിക്കുന്നതിനും കാരണമാകും. നിങ്ങൾ അടിയിൽ പിടിച്ച് കരിഞ്ഞ പാത്രത്തിൽ കുറച്ച് വെള്ളവും സോപ്പ് ലിക്വിഡും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞ് വെള്ളം ചൂടാറി കഴിയുമ്പോൾ നിങ്ങൾക്ക് സക്രബർ വെച്ച് കഴുകി എടുക്കാവുന്നതാണ്.
ബേക്കിംഗ് സോഡ ഉണ്ടെങ്കിൽ അതും കുറച്ച് സോപ്പും പൊടിയും ചേർത്ത് മിക്സ് ചെയ്ത് പാത്രത്തിന്റെ കരി പിടിച്ച ഭാഗത്ത് നന്നായി നല്ല കട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു ഒരു മണിക്കൂർ കഴിഞ്ഞ് പാത്രം നല്ല സോഫ്റ്റ് സ്‌ക്രബർ ഉപയോഗിച്ച് കഴുകി എടുക്കുക.
കുറച്ച് വിനാരിഗി ചേർത്ത വെള്ളത്തിൽ പാത്രം മുക്കി വെക്കുന്നത് അടിയിൽ പിടിച്ചത് വേഗത്തിൽ ഇളക്കി കളയാൻ സാധിക്കും. അതുമല്ലെങ്കിൽ ബേക്കിംഗ് സോഡയും വിനാഗിരിയും മിക്സ് ചെയ്ത് അത് പാത്രം കരിഞ്ഞ ഭാഗത്ത് പുരട്ടി വെക്കാവുന്നതാണ്. ഒരു മണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് ഇത് കഴുകി എടുക്കാവുന്നതാണ്
പാത്രം അടിയിൽ പിടിച്ച് കഴിഞ്ഞാൽ പാത്രത്തിന് ഒരു കരിഞ്ഞ മണം നിലനിൽക്കും. ഇത് മാറ്റി എടുക്കാൻ കരിഞ്ഞ പാത്രങ്ങൾ ക്ലീനാക്കിയതിന് ശേഷം കുറച്ച് കഞ്ഞിവെള്ളം ചേർത്ത് ചൂടാക്കി വെക്കാം. പാത്രത്തിൽ വെളിച്ചെണ്ണ തടവി കുറച്ച് നേരം വെയിലത്ത് വെക്കണം. ഇത്തരത്തിൽ രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുന്നത് പാത്രത്തിൽ നിന്നും കരിഞ്ഞ മണം മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്.
Discussion about this post