വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ് എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി മോദി സമ്പത്ത് വിനായക് ക്ഷേത്രത്തില്‍ നിന്ന് ആന്ധ്രാ സര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലേക്ക് റോഡ്‌ഷോ നടത്തിയത്.
അനകപ്പള്ളി ജില്ലയിലെ നക്കപ്പള്ളിയില്‍ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിനും അദ്ദേഹം തറക്കല്ലിട്ടു. എല്ലാവര്‍ക്കും താങ്ങാനാകുന്ന വിധത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെയുള്ള പദ്ധതിയാണിത്. ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് ആയിരക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കും. വിശാഖപട്ടണം-ചെന്നൈ വാണിജ്യ ഇടനാഴി, വിശാഖപട്ടണം-കാക്കിനഡ പെട്രോളിയം, കെമിക്കല്‍, പെട്രോ കെമിക്കല്‍ നിക്ഷേപ മേഖല എന്നിവയുമായുള്ള സാമീപ്യം മൂലം സാമ്പത്തിക വളര്‍ച്ചയെയും ഇത് ത്വരിതപ്പെടുത്തും. ആന്ധ്രാപ്രദേശ് ജില്ലയിലെ തിരുപ്പതി ജില്ലയില്‍ ചെന്നൈ-ബെംഗളുരു വാണിജ്യ ഇടനാഴിക്ക് കീഴില്‍ കൃഷ്ണപട്ടണം വാണിജ്യ മേഖലയ്ക്കുള്ള തറക്കല്ലിടലും നിര്‍വഹിച്ചു.
ദേശീയ വാണിജ്യ ഇടനാഴി വികസന പദ്ധതിക്ക് കീഴിലുള്ള പ്രമുഖ പദ്ധതിയാണ് കൃഷ്ണപട്ടണം എന്ന വാണിജ്യ മേഖല. ഹരിത വാണിജ്യ സ്മാര്‍ട്ട് സിറ്റി എന്ന കാഴ്ചപ്പാടോടെയാണ് ഇത് നടപ്പാക്കുന്നത്. 10,500 കോടി നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ നേരിട്ടും അല്ലാതെയും ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ സാങ്കേതികവിദ്യകളുടെ കേന്ദ്രമായി ആന്ധ്ര മാറേണ്ട സമയമാണ്’: പ്രധാനമന്ത്രി മോദി
” ആന്ധ്രാപ്രദേശ് സാധ്യതകളുടെയും അവസരങ്ങളുടെയും സംസ്ഥാനമാണ്. ഈ സാധ്യതകള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍, ആന്ധ്ര വികസിക്കും, ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. അതിനാല്‍, ആന്ധ്രയുടെ വികസനം ഞങ്ങളുടെ കാഴ്ചപ്പാടാണ്, ആന്ധ്രയിലെ ജനങ്ങളെ സേവിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത.
‘വലിയ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്ന ലോകത്തിലെ ചുരുക്കം ചില നഗരങ്ങളില്‍ ഒന്നാണ് വിശാഖപട്ടണം. ഈ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആന്ധ്രാപ്രദേശില്‍ ശക്തമായ ഒരു ഉല്‍പ്പാദന ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍ ഇത് സഹായിക്കും.
നാക്കപ്പള്ളിയില്‍ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന് തറക്കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഇത്തരം പാര്‍ക്കുകള്‍ സ്ഥാപിക്കപ്പെടുന്ന രാജ്യത്തെ 3 സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്…നമ്മുടെ സര്‍ക്കാര്‍ നഗരവല്‍ക്കരണത്തെ ഒരു അവസരമായാണ് കാണുന്നത്, ആന്ധ്രാപ്രദേശിനെ പുതിയ കാലത്തെ നഗരവല്‍ക്കരണത്തിന്റെ ഒരു ഉദാഹരണമാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ”പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post