വാഷിംഗ്‌ടൺ: കൈക്കൂലി അഴിമതി ആരോപണത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് യുഎസ് കോൺഗ്രസ്സിൽ നിന്നും പിന്തുണ. കോൺഗ്രസ് അംഗം ലാൻസ് ഗൂഡാൻ ആണ് ഗൗതം അദാനിക്ക് പിന്തുണയുമായി വന്നത്. 2024 നവംബറിലാണ് അദ്ദേഹം യുഎസിൽ കുറ്റാരോപിതനായത്.
യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡിന് എഴുതിയ കത്തിലാണ് അദാനിയുടെ മേൽ കേസെടുക്കാനുള്ള ബൈഡൻ അഡ്മിനിസ്ട്രേഷൻ്റെ തീരുമാനത്തെ ഗുഡൻ വിമർശിച്ചു, ഇത് യുഎസ്-ഇന്ത്യ ബന്ധത്തെയും സാമ്പത്തിക വളർച്ചയെയും തകർക്കുമെന്ന് പറഞ്ഞു.
അമേരിക്ക തങ്ങളുടെ സ്വന്തം നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ നീതിന്യായ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗുഡൻ നിർദ്ദേശിച്ചു. യുഎസ് ജനപ്രതിനിധി സഭയിൽ ടെക്‌സാസിൻ്റെ അഞ്ചാമത്തെ കോൺഗ്രസ് ജില്ലയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ നേതാവ് അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണകളുണ്ടെന്നും സംശയിക്കുന്നുണ്ട്.
ഗൂഡന് മുമ്പ്, അദാനിക്ക് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതിയിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു, യുഎസ് അധികാരികളുടെ ആരോപണങ്ങൾ ഇസ്രായേലിൻ്റെ വീക്ഷണകോണിൽ പ്രശ്‌നമുണ്ടാക്കുന്ന ഒന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് അദാനി ഗ്രൂപ്പിന് 70% ഓഹരിയുണ്ട്.
Discussion about this post