ഭ്രമണപഥത്തിലെ രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ബുധനാഴ്ച വീണ്ടും മാറ്റിവച്ചു.
ജനുവരി 9 ന് രാവിലെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്.നേരത്തെ ജനുവരി 7 ന് നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഉപഗ്രഹങ്ങൾക്കിടയിൽ 225 മീറ്ററിലെത്താൻ വേണ്ടിയുള്ള പ്രക്രിയകൾക്കിടയിൽ നടത്തുമ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഡ്രിഫ്റ്റ് ഉണ്ടാവുകയായിരിന്നു . ഇത് ദൃശ്യമാകുന്ന പരിധിയേക്കാൾ കൂടുതലായത് കൊണ്ടാണ് പ്രോഗ്രാം താത്കാലികമായി ഉപേക്ഷിച്ചത് ഐഎസ്ആർഒ വെളിപ്പെടുത്തി. അതേസമയം ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്ന് ഐ എസ് ആർ ഓ വ്യക്തമാക്കി.
ഭ്രമണപഥത്തിലെ രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. ഐഎസ്ആർഒയുടെ ദൗത്യം വിജയിച്ചാൽ സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Discussion about this post