വാഷിംഗ്‌ടൺ: നിലവിൽ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന പാകിസ്താൻ ഭരണകൂടത്തിന് അടുത്ത പണിയുമായി അമേരിക്ക. അമേരിക്കയുടെ നാറ്റോ ഇതര അടുത്ത സഖ്യകക്ഷി എന്ന പദവിയിൽ നിന്നും പാകിസ്താനെ നീക്കം ചെയ്യാനുള്ള ബിൽ അമേരിക്കൻ കോൺഗ്രസ്സിൽ അവതരിപ്പിച്ചിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രമുഖ നേതാവായ ആൻഡി ബിഗ്ഗ്സ്.
യുഎസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി തുടരാൻ തീവ്രവാദ ഗ്രൂപ്പ് ആയ ഹഖാനി നെറ്റ്‌വർക്കിനെതിരെ പാകിസ്താൻ എന്ത് നടപടിയെടുത്തു എന്ന് വെളിപ്പെടുത്താനാണ് ബിഗ്ഗ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ ഉപസമിതിയുടെ ചെയർമാൻ കൂടിയാണ് ബിഗ്‌സ്
ഇസ്ലാമാബാദിന് ഇത്തരത്തിലൊരു പദവി നൽകുന്നതിനുമുമ്പ്, ഹഖാനി നെറ്റ്‌വർക്കിന്റെ സുരക്ഷിത താവളവും സഞ്ചാര സ്വാതന്ത്ര്യവും ഗണ്യമായി തടസപ്പെടുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട സൈനിക നടപടികൾ പാകിസ്ഥാൻ തുടർന്നും നടത്തുന്നുണ്ടെന്ന് പ്രസിഡന്റിന് ഉറപ്പ് നൽകണം. ബിൽ പറയുന്നു.
അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കൻ അതിർത്തിക്കടുത്തുള്ള വടക്കൻ പാകിസ്ഥാനിലെ ഫെഡറൽ അഡ്മിനിസ്ട്രേറ്റഡ് ട്രൈബൽ ഏരിയകളിൽ (FATA) പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹഖാനി നെറ്റ്‌വർക്ക്. ഇവർക്ക് പാകിസ്താനി ഭരണകൂടവുമായി നല്ല ബന്ധമാണുള്ളത്.
Discussion about this post