ബെയ്ജിംഗ് : കാറിൽ നിന്നും വീണുമരിച്ച യുവാവിന്റെ ഭാര്യ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. ഭർത്താവിന്റെ കാമുകിയിൽ നിന്നും 70 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ രംഗത്തെത്തിയത്. കാമുകിയോടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് ഭർത്താവ് കാറിൽ നിന്നും വീണുമരിച്ചത്. ചൈനയിലാണ് സംഭവം.
ഭർത്താവിന്റെ മരണശേഷമാണ് ഭാര്യ കാമുകിയുള്ള വിവരം അറിയുന്നത്. 2022 ലാണ് വാങ് ലിയു എന്ന യുവതിയുമായി ഇവർ പ്രണയത്തിലായത്. 2023 ജൂലൈയിൽ ബന്ധം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലായി. ഒരു റസ്റ്റോറന്റിൽ നിന്ന് ആഹാരവും മദ്യവും കഴിച്ചിറങ്ങിയ ഇവർ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് ലിയു ആണ് കാറോടിച്ചിരുന്നത്.
മദ്യലഹരിയിലായിരുന്ന വാങ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇതിനിടെയാണ് അപകടത്തിൽപ്പെട്ട് വാങ് കാറിൽ നിന്ന് തെറിച്ച് വീണത്. ഉടൻ തന്നെ വാങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും വാങ് സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.
ഇതിനുപിന്നാലെയാണ് ലിയുവിൽ നിന്ന് 6 ലക്ഷം യുവാൻ(70.36 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാങിന്റെ ഭാര്യ രംഗത്തെത്തിയത്. വാങിന്റെ കാമുകിയോട് നഷ്ടപരിഹാരമായി 8 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. വാങിന്റെ മരണത്തിന് ലിയു ഉത്തരവാദിയാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
Discussion about this post