ന്യൂഡൽഹി: ഇന്ത്യയിലെ ഭൂരിഭാഗം പേർക്കും സ്വന്തം ജോലി ഇഷ്ടമല്ലെന്ന് ബോംബെ ഷേവിംഗ് കമ്പനി സിഇഒ ശന്ത്‌നു ദേശ്പാണ്ഡെ. ഭൂരിഭാഗം ആളുകളുംസാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് ജോലികളിൽ തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ലിങ്ക്ഡ് ഇന്നിൽ പങ്കുവച്ച കുറിപ്പിലാണ് രാജ്യത്തെ തൊഴിൽ സംസ്‌കാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിശിതമായ വിമർശനം.
വളരെ സങ്കടകരമായതും വൈകി തിരിച്ചറിഞ്ഞതുമായ ഒരു സത്യത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത് എന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ഭൂരിഭാഗം ആളുകൾക്കും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഇഷ്ടമല്ല. സാമ്പത്തിക സുരക്ഷയാണ് ഇവിടെയുള്ളവരെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിലവിലെ ജോലി സാമ്പത്തിക സുരക്ഷനൽകുന്നുണ്ടെങ്കിൽ 99 ശതമാനം ആളുകളും പിറ്റേ ദിവലസം മുതൽ ആരും ജോലിയ്ക്ക് വരുകയില്ല. ബ്ലൂക്കോളർ ജോലിക്കാരുടെ മുതൽ സർക്കാർ ജോലിക്കാരുടെവരെ കാര്യം ഇങ്ങനെയാണ്.
മേൽപ്പറഞ്ഞത് സത്യമായ കാര്യമാണ്. എല്ലാവരും അവരുടെ പങ്കാളിയെയും കുട്ടികളെയും രക്ഷിതാക്കളെയും നോക്കുന്നതിന് വേണ്ടി ജോലി ചെയ്യാൻ ആളുകൾ നിർബന്ധിക്കപ്പെടുകയാണ്. രാവും പകലും ജോലി ചെയ്യുന്നു. ചിലർ ആഴ്ചകളും മാസങ്ങളും വീട്ടിൽ നിന്നും അകന്ന് നിന്ന് ജോലി ചെയ്യുന്നു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി ഇതിൽ മാറ്റമില്ല. ഇങ്ങനെയാണ് രാജ്യങ്ങൾ വളരുന്നത്. അതുകൊണ്ട് നമ്മളും അതിന്റെ ഭാഗമാകുന്നു.
ജീവിതം എന്നത് എല്ലാവർക്കും കഷ്ടമുള്ളതാണ്. ഇതിൽ ചിലർക്ക് മാത്രമാണ് മാറ്റം ഉള്ളത്. എല്ലാ ആളുകളും അവരുടെ ചുമലിൽ കാണാത്ത ഒരു ഭാരം കൊണ്ടുനടക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ മറ്റുള്ളവരെ അതിന് വേണ്ടി സഹായിക്കണം എന്നും ശന്ത്‌നു ദേശ്പാണ്ഡെ കൂട്ടിച്ചേർത്തു.
Discussion about this post