ആലപ്പുഴ: നടി ഹണി റോസിനെ പിന്തുണച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം നടിയെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഹണി റോസ് നഗ്നത പ്രദർശിപ്പിച്ച് ഒരു ഉദ്ഘാടനത്തിനും പോകുന്നത് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹണി റോസ് നഗ്നത പ്രദർശിപ്പിച്ച് ഒരു ഉദ്ഘാടനത്തിനും പോകുന്നത് ഞാൻ കണ്ടിട്ടില്ല. ഹണി റോസ് അശ്ലീല ആംഗ്യമോ സംഭാഷണമോ നടത്തിയതായി ഞാൻ കണ്ടിട്ടില്ല. അവരുടെ അംഗലാവണ്യവും നിതംബവുമാണ് ഞരമ്പൻമാരുടെ പ്രധാന പ്രശ്‌നം. സ്ത്രീയുടെ ശരീരത്തെക്കുറിച്ച് അശ്ലീല ചുവയുള്ള പരാമർശങ്ങൾ നടത്തുന്നത് ലൈംഗികാതിക്രമങ്ങളുടെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുള്ളതാണ്. ഒരു പക്ഷെ ഈ ഞരമ്പന്മാർ നിയത്തെ അറിഞ്ഞുകൊണ്ട് വെല്ലുവിളിക്കുകയാണ്.
ഹണി റോസിനെക്കുറ്റം പറയുന്നവർ പുതു തലമുറയിലേക്ക് നോക്കുന്നത് നന്നായിരിക്കും. അൽപ്പ വസ്ത്രധാരികളായി നടക്കാനാണ് ഇന്ന് പെൺകുട്ടികൾക്ക് ഇഷ്ടം. അവർ അത്യവശ്യം നഗ്നത മറയ്ക്കുന്നുണ്ട്. തുണിയും ലാഭം കാറ്റും കയറു എന്നായിരുന്നു അൽപ്പ വസ്ത്രധാരണത്തെക്കുറിച്ച് ഒരു പെൺകുട്ടി പറഞ്ഞത്.
സണ്ണി ലിയോൺ കേരളത്തിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് പേരാണ് കാണാനായി എത്തിയത്. ഇവർ മോട്ടിവേഷൻ പ്രസംഗം കാണാൻ വേണ്ടയല്ലല്ലോ എത്തിയത്. മറിച്ച് സിനിമയിലൂടെ പ്രദർശിപ്പിച്ച മാതക ഭംഗി നേരിൽ കണ്ട് ആസ്വദിക്കാനാണ്
കുറച്ച് കാലം മുൻപ് തൊപ്പി എന്ന യൂട്യൂബർ കാണിച്ച് കൂട്ടിയ കോപ്രായങ്ങൾ ആരും മറന്നുകാണില്ല. ഇവിടെ തൊപ്പി അടിവസ്ത്രത്തിന്റെ അടിയിലേക്ക് ഇടുന്നു. അതിൽ നിന്നും എടുത്ത് കഴിക്കുന്നു. കുറേ ഭക്ഷണം താഴെ ഇടുന്നു. ചവിട്ടി മെതിയ്ക്കുന്നു അത് വാരി തിന്നുന്നു. ഇത്തരത്തിലുളളവരെ സെലിബ്രിറ്റി എന്ന് പറഞ്ഞ് ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നു. ലക്ഷക്കണക്കിന് ആരാധകർ ആണ് ഇവർക്കുള്ളത് എന്ന് ഓർക്കണം. ഈ അടുത്ത കാലത്തും അവതാരകർ അഭിമുഖം നടത്തി ഇയാൾക്ക് ഒരു താരപരിവേഷം നൽകി. ഇതെല്ലാം ഓർക്കണം എന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
Discussion about this post