കൊഹിമ : പോലീസുകാരെ തല്ലി ചതച്ച് നാട്ടുകാർ . ഗൂഗിൾ മാപ്പ് അനുസരിച്ച് ജീപ്പോടിച്ച് ഒറ്റപ്പെട്ട സ്ഥലത്തെത്തിയ പോലീസുകാരെയാണ് നാട്ടുകാർ അടിച്ചവശരാക്കിയത്. നാഗാലാൻഡിലെ മൊകോക് ചുംഗ് ജില്ലയിലായിരുന്നു സംഭവം . അസം പോലീസിലെ പതിനാറുപേർക്കാണ് തല്ലുകിട്ടിയത്.
അസമിലെ തേയിലത്തോട്ടത്തിലേക്ക് പരിശോധന നടത്താൻ പോവുകായായിരുന്നു പോലീസ് . വഴിയറിയാത്തതിനാൽ മാപ്പ് ഇടുകയായിരുന്നു. പക്ഷേ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു. അപ്പോഴാണ് അവിടത്തെ നാട്ടുകാർ പോലീസുകാരെ വളഞ്ഞത്. പോലീസ് എന്ന വ്യാജേന എത്തിയ അക്രമികളാണ് ജീപ്പിലുണ്ടായിരുന്നത് എന്ന് വിചാരിച്ചാണ് നാട്ടുകാർ ഇവരെ തല്ലിച്ചതച്ചത്. ഇവരിൽ രണ്ട് പേർ മാത്രമാണ് യൂണിഫോമിൽ ഉണ്ടായിരുന്നത്. ഇതാണ് സംശയത്തിന് വഴിയൊരിക്കിയത്.
തങ്ങൾ പോലീസുകാരാണെന്ന് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് പോലീസുകാർ പറയുന്നു . അടിയേറ്റ് ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു . സംഘത്തിലുണ്ടായിരുന്ന ചിലർ അസം പോലീസിനെ വിവരമറിയിക്കുകയും അവർ നാഗാലാൻഡ് പോലീസിനെ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു . നാഗാലാൻഡ് പോലീസ് എത്തിയാണ് പതിനാറുപേരെയും മോചിപ്പിച്ചത് .
പോലീസുകാരെ മർദ്ധിച്ചതിൽ നാട്ടുകാർക്കെതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. പോലീസുകാർ പരാതി നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post