തിരുവനന്തപുരം : കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മകരവിളക്കും പൊങ്കാലയും പ്രമാണിച്ചാണ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം – ചെന്നൈ, തിരുവനന്തപുരം – ചെന്നൈ റൂട്ടിലാണ് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.
രണ്ട് ട്രെയിനുകൾക്കും ഇരുദിശകളിലേക്കും ഓരോ സർവീസ് വീതം ആകെ നാലു സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കലിന് തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്കും മകരവിളക്കിന് ശബരിമലയിലേക്ക് വരുന്നവർക്കും ഉപയോഗപ്പെടുത്താവുന്ന സർവീസുകളാണിത്. ട്രെയിൻ സമയവും സ്റ്റോപ്പുകളും ടിക്കറ്റ് ബുക്കിങ് വിശദാംശങ്ങളും അറിയാം.
ട്രെയിൻ നമ്പർ 06046 എറണാകുളം ജങ്ഷൻ – ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ ജനുവരി 16 വ്യാഴാഴ്ച വൈകീട്ട് 06:15നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 08:30ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുകയും ചെയ്യും. കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാണ് ഈ സ്‌പെഷ്യൽ ട്രെയിനിനുള്ളത്. ആലുവ 06:39, തൃശൂർ 08:28, പാലക്കാട് 09:40 സ്റ്റേഷനുകൾ പിന്നിട്ട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാഡി, അരക്കോണം, പേരമ്പൂർ സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ ചെന്നൈയിലെത്തുക. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള മടക്കയാത്ര 06047 ട്രെയിൻ ജനുവരി 17ന് രാവിലെ 10:30ന് ആരംഭിക്കും. അന്ന് രാത്രി 08:00 മണിക്ക് പാലക്കാടെത്തുന്ന ട്രെയിൻ 09:28ന് തൃശൂരും, 10:20ന് ആലുവയും പിന്നിട്ട് രാത്രി 11 മണിയ്ക്ക് എറണാകുളം ജങ്ഷനിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 06058 തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ ട്രെയിനിന്റെ സർവീസ് ജനുവരി 15 ബുധനാഴ്ചയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 04:25ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 11 മണിയോടെ ചെന്നൈയിൽ എത്തിച്ചേരും. കേരളത്തിൽ 12 സ്റ്റോപ്പുകളാണ് സ്‌പെഷ്യൽ ട്രെയിനിനുള്ളത്.
ചെന്നൈ – തിരുവനന്തപുരം ട്രെയിനിന്റെ 06059 മടക്കയാത്ര ജനുവരി 16ന് പുലർച്ചെ ഒരു മണിയ്ക്കാണ് ആരംഭിക്കുക. അന്ന് രാത്രി 10:00 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരുകയ
Discussion about this post