ജമാത്തെ ഇസ്ലാമി മത രാഷ്ട്ര വാദം ഉപേക്ഷിക്കും മുമ്പ് മുസ്ലിംകളോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
” മൗദൂദിയെ തള്ളിപ്പറഞ്ഞു കൊണ്ട് ജമാത് ഇ ഇസ്ലാമിക്ക് നിലനിൽക്കാൻ കഴിയില്ല. ജമാ അത് ഇ ഇസ്ലാമിയുടെ അടിസ്ഥാന ആശയം മതരാഷ്ട്ര വാദമാണ്. അത് തീവ്രവാദത്തിൽ അധിഷ്ടിതമാണ്. ആ മതരാഷ്ട്ര വാദത്തിൽ നിന്നും പിന്മാറിക്കഴിഞ്ഞാൽ, സ്ഥാപക നേതാവിനെ തള്ളിക്കളഞ്ഞു കഴിഞ്ഞാൽ, പിന്നീട് ജമാത് ഇ ഇസ്ലാമിക്ക് നിലനിൽപ്പില്ല. ഹുകൂമത് ഇ ഇലാഹി ആണ് അതിന്റെ അടിസ്ഥാന സിദ്ധാന്തം(ദൈവിക ഭരണം) അതിൽ നിന്നും ഇകാമത് ഉ ദീൻ(ദീനിന്റെ ഭരണത്തിലേക്ക്) മാറിയപ്പോൾ ജമാത് ഇ ഇസ്ലാമിക്കാർ രഹസ്യമായി പറഞ്ഞിരുന്നത് “ഹുകൂമത് ഇ ഇലാഹി” തന്നെയാണ് “ഇകാമത് ഉ ദീൻ” എന്നാണ്.
അതായത് അർഥത്തിൽ മാറ്റം ഇല്ലാതെ അക്ഷരത്തിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. മൗദൂദിയുടെ അടിസ്ഥാന ആശയം മാറില്ല. ഇതുതന്നെയാണ് ഇപ്പോഴും സംഭവിക്കാൻ പോകുന്നത്. സുലൈമാൻ സഖാഫി പറഞ്ഞു. കേരളത്തിൽ മൗലാനാ മൗദൂദിയുടെ ആശയങ്ങൾ പറയുന്നതും പ്രചരിപ്പിക്കുന്നതും അവരാണ്. അത്തരത്തിൽ ഒരു മതരാഷ്ട്ര വാദത്തിൽ നിന്നും അവർ മാറുന്നുണ്ടെങ്കിൽ നല്ലതാണു, അത് സ്വാഗതാർഹവുമാണ്.
പക്ഷെ അങ്ങനെ ചെയ്യുന്നതിന് മുമ്പ് ജമാത് ഇ ഇസ്ലാമി കേരളത്തിലെ മുസ്ലീങ്ങളോട് മാപ്പ് പറയണം. കാരണം ഇന്ത്യൻ മുസ്ലീങ്ങൾ, ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പടിക്കരുത് എന്ന് പറഞ്ഞവർ ആണിവർ. അത് ബഹുദൈവാരാധനയുടെ ഭാഗമാണ് എന്ന് പറഞ്ഞവർ ആണിവർ. അത് പോലെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ സർക്കാരിന്റെ സ്ഥാപനങ്ങളിൽ ഉദ്യോഗം സ്വീകരിക്കാൻ പാടില്ല. ഇന്ത്യയിലെ കോടതികളെ സമീപിക്കാൻ പാടില്ല. എന്നൊക്കെ പറഞ്ഞവർ ആണിവർ. അത് കൊണ്ട് അവർ കേരളത്തിലെ മുസ്ലീങ്ങളോട് മാപ്പ് പറയണം. സഖാഫി പറഞ്ഞു.
Discussion about this post