ന്യൂഡൽഹി: ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവച്ച് ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ കുപ്രസിദ്ധമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ നാല് പേരെ കസ്റ്റഡിയിൽ വിട്ടയച്ച് കാനഡ. കനേഡിയൻ നീതിന്യായ വകുപ്പ് വ്യാഴാഴ്ച സമർപ്പിച്ച രേഖകൾ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
2023 ജൂൺ 18 നാണ് നിജ്ജാർ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കരൺ ബ്രാർ, കരൺ സിംഗ്, അമൻദീപ് സിംഗ്, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നീ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. ഇവരെയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കോടതി രേഖകൾ പ്രതികളുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് “കസ്റ്റഡിയിൽ ഇല്ല” എന്നാണ് കാണിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്താണ് സംഭവം നടന്നത്, ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിനെ നയിച്ചിരുന്ന നിജ്ജാർ വെടിയേറ്റ് മരിക്കുകയായിരുന്നു. ഇത് “കരാർ നൽകിയുള്ള ഒരു കൊലപാതകമായാണ് അധികൃതർ വിശേഷിപ്പിച്ചത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന്റെ കേന്ദ്രബിന്ദുവാണ് നിജ്ജാറിന്റെ കൊലപാതകം. കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു, എന്നാൽ ഇന്ത്യ ഈ വാദം നിരന്തരം നിഷേധിച്ചു, അതിനെ “അസംബന്ധം” എന്നും “രാഷ്ട്രീയ പ്രേരിതം ” എന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
അതേസമയം ട്രൂഡോ അധികാരത്തിൽ നിന്നും ഒഴിഞ്ഞ് വെറും മണിക്കൂറുകൾ മാത്രം ആയ സാഹചര്യത്തിൽ നിജ്ജാറിന്റെ കൊലപാതകികൾ എന്ന് സംശയിക്കുന്നവരെ മുഴുവൻ വെറുതെ വിട്ടത് സംശയങ്ങൾ ഉടലെടുക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യക്കെതിരെ കരുക്കൾ നീക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ പ്രേരിതമായ ഒരു ഗൂഢാലോചനയാണോ ഇതെന്ന സംശയമാണ് ബലപ്പെടുന്നത്
Discussion about this post