ബീജിംഗ്; ഗർഭിണിയാവുന്നതും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും സാധാരണകാര്യമാണ്. പത്ത് മാസത്തോളം ഗർഭത്തിൽ ചുമന്നതിന് ശേഷമാണ് പൂർണ വളർച്ചയെത്തിയ കുഞ്ഞിന് ഓരോ അമ്മയും ജന്മം നൽകുന്നത്. ഗർഭിണിയാമെന്ന് അറിഞ്ഞത് മുതൽ ഓരോ അമ്മയും ഉദരത്തിൽ തങ്ങൾ ചുമക്കുന്ന കുഞ്ഞുങ്ങൾക്കായുള്ള പരിചരണങ്ങൾ ആരംഭിക്കും. പത്ത് മാസത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ് പിറക്കും.
എന്നാൽ ചൈനയിൽ നിന്നുള്ള അസാധാരണ വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എട്ടരമാസം ഗർഭിണിയാണ് താനെന്ന് യുവതി തിരിച്ചറിഞ്ഞത് പ്രസവത്തിന് മണിക്കൂറുകൾക്ക് മുൻപാണത്രേ. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവശ്യയിലാണ് സംഭവം. ഏറെക്കാലമായി ഐവിഎഫ് ചികിത്സയിലായിരുന്നു യുവതി. പലതവണ ഐലിഎഫ് ചികിത്സ നടത്തിയെങ്കിലും ഗർഭിണിയായില്ല. ശരീരഭാരം നിയന്ത്രിക്കാനും ഡോക്ടർമാർ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. താൻ ഒരു അമ്മയാവില്ലെന്ന് യുവതി മനസിൽ ഉറപ്പിച്ച് ജീവിച്ചുതുടങ്ങാൻ ആരംഭിക്കുകയായിരുന്നു.
2024 ഡിസംബർ ആദ്യ ആഴ്ചയിൽ തന്റെ കൈയ്ക്ക് അസാധാരണമായ മരവിപ്പ് അനുഭവപ്പെടുന്നതായി യുവതിയ്ക്ക് തോന്നി. തുടർന്ന് രക്തസമ്മർദ്ദം പരിശോധിക്കാൻ വീടിന് അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് ഗോങ് പോയി. പരിശോധനയ്ക്കിടെ ഗോങിന് മാസങ്ങളായി ആർത്തവം നഷ്ടപ്പെട്ടെന്ന് ഡോക്ടർ മനസിലാക്കി. തുടർന്ന് സംശയം തോന്നിയ ഡോക്ടർ അൾട്രാസൌണ്ട് പരിശോധനയ്ക്ക് നിർദ്ദേശിച്ചു. പരിശോധനയിൽ ഗോങ് എട്ടര മാസം ഗർഭിണിയാണെന്നും രണ്ട് കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ഗോങിൻറെ വയറ്റിൽ വളരുകയാണെന്നും കണ്ടെത്തി. രക്തസമ്മർദ്ദം വർദ്ധിച്ചതിനാൽ നാല് മണിക്കൂറിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുത്തു. ഗോങും മകനും സുഖമായിരിക്കുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post