ആത്മീയ ഉണർവ്വിനായി നൈനിറ്റാളിലെ ആശ്രമം സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്‌കാ ശർമ്മയും. തങ്ങളുടെ രണ്ട് കുട്ടികളോടൊപ്പമാണ് അവർ ശ്രീ ഹിത് പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ ആശ്രമത്തിലേക്ക് വന്നത് . ആശ്രമത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് ഇവരുടെ വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.
വീഡിയോയിൽ, അനുഷ്ക ഗുരുവിന് മുന്നിൽ പൂർണ്ണമായി സാഷ്ടാംഗം പ്രണാമം ചെയ്യുമ്പോൾ വിരാട് കോലി അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുന്നത് കാണാമായിരുന്നു . മറ്റൊരു അവസരത്തിൽ ദമ്പതികൾ മറ്റ് ഭക്തരോടൊപ്പം ഇരിക്കുന്നതും മക്കളായ വാമികയും അകായയും അവരുടെ മടിയിൽ ഇരിക്കുന്നതും കാണാം . ഗുരുവിന്റെ പരിചാരകൻ ദമ്പതികൾ ആരാണെന്നും മുമ്പ് അവർ എങ്ങനെയാണ് തന്നെ സന്ദർശിച്ചതെന്നും അദ്ദേഹത്തോട് പറയുന്നുണ്ട്.
ഇത്രയും പ്രശസ്തിയും വിജയവും കണ്ടെത്തിയിട്ടും ദൈവത്തിലുള്ള അവരുടെ ശക്തമായ വിശ്വാസത്തെ പ്രശംസിച്ച ഗുരു അവരുടെ കൊച്ചുകുട്ടികളിലും അതേ ശീലങ്ങൾ വളർത്തിയതിന് എടുത്ത് പറഞ്ഞു
Discussion about this post