നിര്‍മ്മിത ബുദ്ധി ലോകത്ത് ഇന്ന് നിലവിലുള്ള സമസ്ത മേഖലകളിലും വന്‍ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ് ചാറ്റ് ജിപിടി അടക്കമുള്ള നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ടുകള്‍ ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു. റെസ്യൂമെ ഉണ്ടാക്കാനും അതിന്റെ കവര്‍ ലെറ്റര്‍ ഉണ്ടാക്കാനുമൊക്കെ എഐയെ ഉപയോഗിക്കുന്നവരുണ്ട് എന്നാല്‍ ഇപ്പോഴിതാ എഐയെക്കൊണ്ട് വളരെ വ്യത്യസ്തമായ ഒരു ജോലി ചെയ്യിച്ചിരിക്കുകയാണ് ഒരു യുവാവ്.
തനിക്ക് വേണ്ടി ജോലി അപേക്ഷകള്‍ നല്‍കാന്‍ എഐയെയാണ് ഇദ്ദേഹം ചുമതലപ്പെടുത്തിയത്. അതും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പാണ് ‘ജോലി’ എഐയെ ഏല്‍പ്പിച്ചത്. എഴുന്നേറ്റപ്പോള്‍ താന്‍ അമ്പരന്നുപോയെന്നാണ്് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവാവ് പറയുന്നു. ഇയാള്‍ തന്നെ നിര്‍മ്മിച്ച എഐ ബോട്ട് ആണ് ജോബ് ഹണ്ടിന് ഉപയോഗിച്ചതെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്.
താന്‍ കട്ടിലില്‍ സുഖകരമായി ഉറങ്ങുമ്പോള്‍ എഐ ബോട്ട് തനിക്ക് വേണ്ടി ജോലി തേടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ വിവരങ്ങളും ജോലി സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് വേറിട്ട അപേക്ഷയും റെസ്യൂമിയും കവര്‍ ലെറ്ററും അടക്കം എഐ തയ്യാറാക്കി. സ്വയം വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു. ഇങ്ങനെ 50 ഇടത്തുനിന്നാണ് തന്നെ അഭിമുഖത്തിന് വിളിച്ചതെന്നാണ് യുവാവ് പറയുന്നത്.
Discussion about this post