“ഹിന്ദി രാജ്യത്തിന്റെ ദേശീയ ഭാഷയല്ല, മറിച്ച് ഒരു ഔദ്യോഗിക ഭാഷ മാത്രമാണ്” എന്ന മുൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് തമിഴ്‌നാട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) മേധാവി കെ അണ്ണാമലൈ.
“ശരിയാണ്. . എന്റെ പ്രിയ സുഹൃത്ത് അശ്വിന് മാത്രമല്ല അത് പറയാനുള്ളത് അണ്ണാമലൈയും നിങ്ങളോട് പറയുന്നത് ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല… അത് രാഷ്ട്ര ഭാഷയല്ല. മറിച്ച് അത് നമ്മെ ബന്ധിപ്പിക്കുന്ന ഭാഷയാണ് അതേസമയം തന്നെ സൗകര്യപ്രദമായ ഒരു ഭാഷയാണ്.
2022-ൽ, അണ്ണാമലൈയുടെ കീഴിലുള്ള ബിജെപിയുടെ തമിഴ്നാട് യൂണിറ്റ് സംസ്ഥാനത്ത് “ഹിന്ദി അടിച്ചേൽപ്പിക്കൽ” ഒരിക്കലും അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.
“ആളുകൾ സ്വമേധയാ ഹിന്ദി പഠിക്കുന്നതിൽ തെറ്റില്ല. ഡൽഹിയിൽ സംസാരിക്കാൻ വേണ്ടി ഞാൻ സ്വമേധയാ ഹിന്ദി പഠിക്കുന്നുണ്ട്. എന്നെ പഠിപ്പിക്കാൻ ഒരു ഓൺലൈൻ ട്യൂഷൻ മാസ്റ്ററുണ്ട്. പക്ഷേ പഠിക്കാൻ ആരെങ്കിലും നിർബന്ധിക്കുകയാണെങ്കിൽ ഞാൻ പഠിക്കില്ല. എല്ലാവരും അങ്ങനെയാണ്. അതിനാൽ, തമിഴ്‌നാട്ടിൽ ആരുടെയും മേൽ ഹിന്ദി നിർബന്ധിക്കാൻ ബിജെപി അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.
Discussion about this post