ദിസ്പൂർ : അസം ഖനി അപകടത്തിൽ മരണ സംഖ്യം ഉയരുന്നു. നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഖനിയിലെ വെള്ളം പൂർമണമായി വറ്റിച്ചു. അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിയിലാണ് ഒമ്പത് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനം ആറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
ശനിയാഴ്ച രാവിലെയാണ് കലാമതി ഗ്രാമത്തിലെ ലിജെൻ മഗറിന്റെ (27) മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. പിന്നീട് പുറത്തെടുത്ത രണ്ട് മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഖനിയിലെ പ്രതികൂലസാഹചര്യങ്ങൾ കാരണം രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളികൾ നേരിടുന്നുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ് എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികൾക്ക് ഓക്‌സിജനും കൃത്രിമ വെളിച്ചവും നൽകിയിട്ടുണ്ട്. നാഗ്പൂരിൽ നിന്ന് കൊണ്ടുവന്ന അധിക യന്ത്രസാമഗ്രികൾ ശനിയാഴ്ച വൈകുന്നേരം പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post