ന്യൂഡൽഹി: മറ്റ് മൊബൈൽ നെറ്റ്‌വർക്കുകൾ വിട്ട് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറുകയാണ് മൊബൈൽ ഉപഭോക്താക്കൾ. മറ്റ് ടെലികോം കമ്പനികളുടെ താരിഫ് വർദ്ധനയ്ക്ക് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎൽ കണക്ഷൻ എടുത്തത്. ആകർഷകമായ റീചാർജ് പ്ലാനുകളും ബിഎസ്എൻഎല്ലിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതാക്കുന്നു. ഇപ്പോഴിതാ ഉപഭോക്താക്കൾക്കായി പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.
84 ദിവസം വാലിഡിറ്റി ഉള്ളതാണ് ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ. കൂടുതൽ ആയി ഡാറ്റയുടെ ഉപയോഗം ആവശ്യമുള്ളവർക്ക് വലിയ മുതൽകൂട്ടാണ് പുതിയ പ്ലാൻ. പ്രതിദിനം 3 ജിബി ഡാറ്റ ഈ റീചാർജ് പ്ലാൻ പ്രദാനം ചെയ്യുന്നു. 628 രൂപയാണ് ഈ റീചാർജിനായി ഉപഭോക്താക്കൾ നൽകേണ്ടിവരുക. ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യേണ്ടത്.
മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് പ്രാരംഭ ഘട്ടത്തിൽ ഈ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് ശേഷം രാജ്യവ്യാപകമായി ഇത് അവതരിപ്പിക്കും. 84 ദിവസത്തേയ്ക്ക് 252 ജിബി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. പരിധി കഴിഞ്ഞാൽ 40 കെബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡാറ്റയും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് വോയിസ് കോളും ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും അയക്കാം. ഇതിനെല്ലാം പുറമെ ഗെയിമുകളും പോഡ്കാസ്റ്റുകളും സംഗീതവും, മറ്റ് വിനോദങ്ങളും ആസ്വദിക്കാം.
Discussion about this post