കൊല്ലം: പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചിതറയിൽ പെരുമാതുറ സ്വദേശിയായ ഹാരിഷ് ആണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസു മുതൽ പീഡിപ്പിച്ചെന്നാണ് കേസ്.
2023 ലാണ് പെൺകുട്ടിയെ ഒരു വിവാഹ സൽക്കാരത്തിനിടെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. എന്നാൽ പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറി. ഇതോടെ സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിതറ പോലീസ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്.












