നമ്മുടെ ചുറ്റുപാടും സർവ്വസാധാരണയായി കാണപ്പെടുന്ന ജീവിയാണ് പാമ്പുകൾ. വിഷപ്പാമ്പുകൾ മുതൽ നിരുപദ്രവകാരിയായ ചേര വരെ ഇക്കൂട്ടത്തിൽ ഉണ്ട്. വേനൽകാലത്തും മഴക്കാലത്തുമാണ് പാമ്പുകളെ കൂടുതലായും പുറത്ത് കാണാറുള്ളത്. എന്തുകൊണ്ടാണ് ഇത്?. മഞ്ഞു കാലത്ത് എന്തുകൊണ്ടാണ് പാമ്പുകൾ മാളങ്ങളിൽ തന്നെ തുടരുന്നത്?.
പുറത്തെ താപനിലയ്ക്ക് അനുസരിച്ചായിരിക്കും പാമ്പുകളുടെ ശരീരത്തിലെ താപനില. അന്തരീക്ഷത്തിൽ തണുപ്പാണ് എങ്കിൽ പാമ്പുകളുടെ ശരീരത്തിലും തണുപ്പാണ് അനുഭവപ്പെടുക. ചൂടാണെങ്കിൽ ചൂടും. പൊതുവേ തണുപ്പിന് അനുകൂലമല്ല ഇവയുടെ ശരീരം.
അന്തരീക്ഷത്തിലെ തണുപ്പു കുറഞ്ഞാൽ പാമ്പുകളുടെ ആരോഗ്യത്തെ അത് ബാധിയ്ക്കും. ഇത് പാമ്പുകൾ ചാകുന്നതിന് വരെ കാരണം ആകും. മഞ്ഞുകാലത്ത് അന്തരീക്ഷത്തിൽ വലിയ തണുപ്പ് ആയിരിക്കും അനുഭവപ്പെടുക. ഈ തണുപ്പിൽ ഇവർക്ക് നിലനിൽക്കുക അസാദ്ധ്യമാണ്. ഈ സമയങ്ങളിൽ മാളങ്ങളിൽ മാത്രമാണ് ഇവയ്ക്ക് ചൂട് ലഭിക്കുക. അതുകൊണ്ടാണ് മാളങ്ങളിൽ തന്നെ തുടരുന്നത്. ചുരുക്കി പറഞ്ഞാൽ ശരീരം ചൂടാക്കി വയ്ക്കുന്നതിന് വേണ്ടിയാണ് തണുപ്പുകാലത്ത് പാമ്പുകൾ മാളങ്ങളിൽ തുടരുന്നത്.
പാമ്പുകളുടെ ഉപാപചയപ്രവർത്തനങ്ങൾക്ക് ശരീര താപനില അത്യന്താപേക്ഷിതം ആണ്. തണുപ്പ് കൂടുതലുള്ള അന്റാർട്ടിക, ഐസ് ലാൻഡ്, ഗ്രീൻ ലാൻഡ് എന്നിവിടങ്ങളിൽ പാമ്പുകൾ ഇല്ലാത്തതിന് കാരണവും ഇതാണ്.
Discussion about this post