മലപ്പുറം : പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. നാളെ ഒരു സുപ്രധാന തീരുമാനം അറിയിക്കാൻ മാദ്ധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പി വി അൻവർ മാദ്ധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത്.
നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് അൻവർ എംഎൽഎ ആയിരുന്നത്. ഇടതുപക്ഷം വിട്ട അൻവർ കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തിരുവനന്തപുരത്ത് നിർണായക പ്രഖ്യാപനം നടത്തുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിൽ ചേരുന്നതോടെ ഇടത് സ്വതന്ത്രനായി ജയിച്ച എംഎൽഎ സ്ഥാനം അൻവർ രാജി വെച്ചേക്കുമെന്നാണ് ഇപ്പോൾ അഭ്യൂഹങ്ങൾ ഉയരുന്നത്. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം. അതിനാൽ തന്നെ നാളെ രാവിലെ 9:30ന് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന വാർത്ത സമ്മേളനത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് അൻവർ പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post