മുംബൈ: മഹാരാഷ്ട്രയിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. ആക്രമണത്തിൽ ട്രെയിനിന്റെ ഗ്ലാസ് വിൻഡോ തകർന്നു. കുംഭമേളയ്ക്കായ് പോകുന്ന തീർത്ഥാടകർ ഉൾപ്പെടെ സഞ്ചരിക്കുന്ന താത്പി ഗംഗ എക്‌സ്പ്രസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൂറത്തിൽ നിന്നും ഛപ്പാറയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു ട്രെയിൻ. മഹാരാഷ്ട്രയിലെ ജൽഗാവ് റെയിൽവേ സ്‌റ്റേഷനിൽ നിന്നും പുറപ്പെട്ട് മൂന്ന് കിലോമീറ്റർ പിന്നിട്ടതിന് പിന്നാലെ ട്രെയിനിന് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു.
ബി6 കോച്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിയിൽ ഈ കോച്ചിന്റെ ചില്ലുകൾ തകർന്നു. ചില്ലിന് ബലമുണ്ടായിരുന്നതിനാൽ കല്ല് കോച്ചിനുള്ളിലേക്ക് കടന്നിരുന്നില്ല. അതിനാൽ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഹാകുംഭമേളയ്ക്കായി പോകുന്ന തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ കോച്ചിൽ ഉണ്ടായിരുന്നു.
യാത്രികർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ശേഷം യാത്രികരുടെ മൊഴിയെടുത്തിട്ടുണ്ട്.
Discussion about this post