മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരിച്ചതായി
ഇന്ത്യൻ എംബസി. തൃശ്ശൂർ സ്വദേശി ബിനിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു യുവാവ് മോസ്‌കോയിൽ എത്തി. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ ആണ് റഷ്യൻ അധിനിവേശ യുക്രൈയ്‌നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്‌സ്ആപ്പ് കോളിലൂടെ മോസ്‌കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
യുക്രൈയിനിലുണ്ടായ ഷെൽ ആക്രമണത്തിൽ ബിനിലിന് പരിക്കേറ്റതായി വിവരം ഉണ്ടായിരുന്നു. കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു . രണ്ട് ദിവസം മുൻപാണ് മോസ്‌കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. യുവാക്കളെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ബിനിലിന്റെ മരണം.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തുന്നത്. അതിനുശേഷം ഒരു ബന്ധു ഇവരെ പറ്റിക്കുകയും ഇരുവരും കൂലിപ്പട്ടാളത്തിൽ അകപ്പെട്ടു പോവുകയും ആയിരുന്നു.
Discussion about this post