ലക്‌നൗ : കടുത്ത തണുപ്പിലും മൂടൽമഞ്ഞിലും മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ‘അമൃത് സ്‌നാനം എന്ന പുണ്യസ്‌നാനം നടത്താൻ ലക്ഷക്കണക്കിന് ഭക്തർ. 45 ദിവസം നീളുന്ന തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. ഇന്ന് 3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്‌നാനത്തിനായി പ്രയാഗ് രാജിൽ എത്തുമെന്നാണ് റിപ്പോർട്ട്.
മഹാകുംഭവുമായി ബന്ധപ്പെട്ട വളരെ സവിശേഷമായ ചടങ്ങാണ് അമൃത സനാനം. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്നാണ് ഈ വിശുദ്ധ സ്‌നാനത്തിലൂടെ വിശ്വസിക്കപ്പെടുന്നത്.
ഇന്നലെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ആദ്യ ദിനം തന്നെ അരക്കോടിയിലധികം ഭക്തരാണ് കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. ലോകമെമ്പാടുമുള്ള നിരവധി പേരാണ് അപൂർവ്വ സംഘമത്തിനായി പ്രയാഗ്രാജിൽ എത്തിയിരിക്കുന്നത്. ജർമ്മനി, ബ്രസീൽ, ജപ്പാൻ, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർ കുംഭമേളയ്ക്ക് എത്തിയിട്ടുണ്ട്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മകരസംക്രാന്തി ആശംസകൾ നേർന്നു. ”ഇന്ന് മഹാ കുംഭത്തിന്റെ അമൃത് സ്‌നാനിന്റെ ആദ്യ ദിവസമാണ്. എല്ലാ ഭക്തർക്കും മകരസംക്രാന്തി ആശംസകൾ നേരുന്നു. ഇന്നലെ ഏകദേശം 1.75 കോടി ഭക്തർ ത്രിവേണി സംഗമത്തിൽ മുങ്ങി യെന്ന് യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
Discussion about this post