ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പുതിയ സ്‌കൂട്ടർ ഹീറോ ഡെസ്റ്റിനി 125 ഇന്ത്യയിൽ അവതരിപ്പിച്ചു. VX, ZX, ZX+ എന്നീ മൂന്ന് വേരിയന്റുകളിൽ ഈ സ്‌കൂട്ടർ ലഭ്യമാണ്. യഥാക്രമം 80,450 രൂപ, 89,300 രൂപ, 90,300 രൂപ എക്സ് ഷോറൂം വിലകളിലാണ് ഈ സ്‌കൂട്ടർ എത്തുന്നത്. ഈ പുതിയ അപ്ഡേറ്റ് ചെയ്ത സ്‌കൂട്ടറിൽ കമ്പനി ചില കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് സ്‌കൂട്ടറിനെ മുമ്പത്തേതിനേക്കാൾ മികച്ചതാക്കി.
റെട്രോ ശൈലിയുമായാണ് ഡെസ്റ്റിനി ആളുകളുടെ മനസ് കീഴടക്കാനായി എത്തിയിട്ടുള്ളത്. പുതിയ എൽഇഡി ഹെഡ്ലൈറ്റുകളും സൈഡ് പാനലുകളുമുണ്ട്. ഇതിന്റെ ടോപ്പ് വേരിയന്റ് ബ്ലാക്ക് ഷേഡിലാണ് വരുന്നത്. അതിൽ കോപ്പർ ഇൻസെർട്ടുകൾ നൽകിയിട്ടുണ്ട്. ആപ്രോൺ, മിററുകൾ, സൈഡ് പാനലുകൾ, ടെയിൽ സെക്ഷൻ എന്നിവയിൽ ഈ ഇൻസെർട്ടുകളും കാണാനാകും. ഇലുമിനേറ്റഡ് സ്റ്റാർട്ട് സ്വിച്ച്, ഓട്ടോ-കാൻസൽ ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും സ്‌കൂട്ടറിലുണ്ട്.
നിരവധി നൂതന ഫീച്ചറുകളും പുതിയ ഡെസ്റ്റിനി 125 സ്‌കൂട്ടറിൽ ഹീറോ നൽകിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ പുതിയ ഡെസ്റ്റിനി 125-ൽ കാണാം. നീളമുള്ള സീറ്റ്, മെച്ചപ്പെടുത്തിയ ലെഗ്റൂം, വിശാലമായ ഫ്‌ലോർബോർഡ് എന്നിവയാണ് ഡെസ്റ്റിനിയെ കിടിലനാക്കുന്നത്.












Discussion about this post