വയനാട് : പുൽപ്പള്ളിയിൽ ഭീതി വിതച്ച് കടുവയുടെ ആക്രമണം തുടരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സംശയിക്കുന്ന മേഖലയായ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 8, 9, 11 വാര്‍ഡുകളില്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പുൽപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം സ്വീകരിച്ചിട്ടുണ്ട്.
ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി പ്രദേശങ്ങളിലാണ് കടുവയുടെ ആക്രമണം തുടരുന്നത്. നിരവധി വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ഏതാനും ദിവസങ്ങളായി വലിയ ഭീതിയിലാണ് ഇവിടെ നാട്ടുകാർ കഴിയുന്നത്.
കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ള സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും ഉള്ളവർ അനാവശ്യമായി പുറത്തിറങ്ങുന്നതും ഒത്തുകൂടുന്നതും ഒഴിവാക്കണമെന്ന് മാനന്തവാടി സബ് കളക്ടർ ഉത്തരവിട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ഉള്ളവർ രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്.
Discussion about this post