മലപ്പുറം:നിലവിലെ മന്ത്രിമാരെയെല്ലാം അങ്കത്തിനിറക്കി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക മപ്രഖ്യാപിച്ചു. മുസ് ലിംലീഗ് അഖിലേന്ത്യാ ട്രഷററും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെ മത്സരിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് തിരൂരങ്ങാടിയിലും, എം.കെ മുനീര്‍ കോഴിക്കോട് സൗത്തും മത്സരിക്കും.
മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണ, ഏറനാട് പി.കെ ബഷീര്‍, മഞ്ചേരി എം. ഉമ്മര്‍, തിരൂര്‍ സി മമ്മൂട്ടി, അഴിക്കോട് കെ.എം.എ ഷാജി, താനൂര്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറം പി. ഉബൈദുള്ള, കൊടുവള്ളി റസാഖ് മാസ്റ്റര്‍, മങ്കട ടി.എ അഹമ്മദ് കബീര്‍, കളമശ്ശേരി ഇബ്രാഹിംകുഞ്ഞ് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.
അതേസമയം നാല് സിറ്റിംഗ് എംഎല്‍എമാര്‍ ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ല.
Discussion about this post