മുംബൈ: കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തായി വിവരം. സ്‌പൈനൽ കോഡിന് സമീപത്തായി ആറ് കുത്തേറ്റിട്ടുണ്ട്. മൂത്ത മകനായ ഇബ്രാഹിം ആണ് ഓട്ടോ റിക്ഷയിൽ സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. അമിതമായ രക്തസ്രാവം ഉണ്ടായതും, സമയത്ത് കാർ ലഭ്യമാകാതിരുന്നതുമാണ് ഓട്ടോറിക്ഷ പിടിക്കാൻ കാരണമായത്.
സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നാണ് പോലീസ് പറയുന്നത്. വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. വീടിനുള്ളിൽ പരിചയമില്ലാത്തയാളെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിലെത്തുകയും നടന് കുത്തേൽക്കുകയും ചെയ്തുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.
Discussion about this post