ന്യൂഡൽഹി: നമ്മുടെ തലച്ചോറിനുള്ളിലെ സ്‌ട്രെസ് എവിടെയെന്ന് കണ്ടുപിടിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. ബംഗളൂരുവിലെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നമ്മുടെ ശരീരത്തിൽ ധരിക്കാവുന്ന ഉപകരണമാണ് വികസിപ്പിച്ചിരിക്കുന്നത്.
സ്ട്രച്ചബിൾ ആയ വസ്തുവിൽ സിൽവർ വയർ ഉപയോഗിച്ചുകൊണ്ട് നാഡീകോശങ്ങളെയും സിനാപ്‌സുകളെയും അനുകരിക്കാൻ കഴിയുന്ന ഒരു ഇലക്‌ട്രോണിക് സിസ്റ്റമായ ന്യൂറോമോർഫിക് ഉപകരണമാണ് സംഘം വികസിപ്പിച്ചത്. മനുഷ്യന്റെ തലച്ചോറിലെ സ്‌ട്രെസിനെയും വേദനകളെയും കണ്ടെത്താനും ഇവയെ അനുകരിക്കാനും അതനുസരിച്ച് അതിന്റെ വൈദ്യുത പ്രതികരണം ക്രമീകരിക്കാനും കഴിയും. ഈ വേദനയുടേത് പോലുള്ള പ്രതികരണങ്ങൾ ഭാവിയിൽ ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത് ഡോക്ടർമാർക്ക് രോഗികളുടെ തലയ്ക്കുള്ളിലെ സ്‌ട്രെസിനെ കണ്ടെത്താനും പരിഹാരം കണ്ടെത്താനും കഴിയും.
സ്‌ട്രെസ് പോലുള്ള ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞ് ഡോക്ടർമാർക്കോ മറ്റ് ഉപയോക്താക്കൾക്കോ വിവരങ്ങൾ നൽകാനും ഇത് കൂടുതൽ നിലവാരമുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളിലേക്ക് നയിക്കാനും ഈ കണ്ടുപിടിത്തം ഗുണം ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അമിതമായ സ്‌ട്രെസ്് ശരീരികമായും മാനസികമായും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഉയർന്ന രക്തസമ്മർദ്ധം, ഹൃദ്‌രോഗം, പക്ഷാഘാതം, പൊണ്ണത്തടി, പ്രമേഹം തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളുടെയും മുന്നോടിയാണ് സമ്മർദ്ധം അഥവ സ്‌ട്രെസ്.
Discussion about this post