ന്യൂഡൽഹി : രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തേകാൻ ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറ (ടിഎൽപി) നിർമ്മിക്കും. 3,984 കോടി രൂപ ചിലവ് വരുന്ന പദ്ധതിയ്ക്ക് മോദിസർക്കാർ അംഗീകാരം നൽകി. ആന്ധ്രാപ്രദേശിലെ ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് മൂന്നാം വിക്ഷേപണത്തറ നിർമ്മിക്കുന്നത്.
അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾ, മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങൾ, 48 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പോകുന്ന എൽവിഎം-3 വിക്ഷേപണങ്ങൾ എന്നിവയ്ക്ക് പുതിയ പദ്ധതി കൂടുതൽ സൗകര്യപ്രദമാകും. നിലവിലുള്ള രണ്ടാം വിക്ഷേപണത്തറയുടെ (എസ്എൽപി) ബാക്കപ്പായി പ്രവർത്തിക്കാനും ഈ സുപ്രധാന പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
മൂന്നാം വിക്ഷേപണത്തറക്ക് NGLV-കൾ, സെമി-ക്രയോജനിക് ഘട്ടങ്ങളുള്ള LVM3 വാഹനങ്ങൾ, NGLV-കളുടെ സ്കെയിൽ-അപ്പ് കോൺഫിഗറേഷനുകൾ എന്നിവയെ പിന്തുണയ്ക്കാൻ കഴിവുള്ള സാർവത്രിക സംവിധാനങ്ങൾ ഉണ്ടായിരിക്കും. ഈ മൂന്നാമത്തെ ലോഞ്ച് പാഡ് 48 മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അടുത്ത 25-30 വർഷത്തേക്ക് ഈ സംവിധാനം ഉപയോഗിക്കാനാവും.
Discussion about this post