ന്യൂഡൽഹി: ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുക” എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ലോക്സഭാ എംപി രവിശങ്കർ പ്രസാദ് . അദ്ദേഹം “അർബൻ നക്സൽ ചിന്താ പ്രക്രിയ”യുടെ പിടിയിലാണെന്നും രാഹുൽ ഗാന്ധി തന്റെ “ട്യൂട്ടറെ” മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“നമ്മുടെ പോരാട്ടം ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞു. ഞാൻ ആവർത്തിക്കുന്നു, അദ്ദേഹം തന്റെ അദ്ധ്യാപകനെ മാറ്റേണ്ടതുണ്ട്… അദ്ദേഹം ലോക്സഭയിലെ പ്രതിപക്ഷ നേതാവാണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ അർത്ഥം നിങ്ങൾക്ക് (രാഹുൽ ഗാന്ധി) മനസിലായിട്ടില്ല.
രാഹുൽ ഗാന്ധി വിശേഷിപ്പിച്ച ഇന്ത്യൻ ഭരണകൂടം “സ്വതന്ത്ര രാജ്യം” എന്ന നിലയിൽ രാജ്യത്തിന്റെ “ഭരണഘടനാ സ്വത്വത്തെ” യാണ് പ്രതിനിധീകരിക്കുന്നത്.
നിങ്ങൾ എന്തെങ്കിലും പറയുമ്പോൾ, പറയുന്നതിന്റെ അർഥം മനസിലാക്കിയിട്ടാണോ നിങ്ങൾ പറയുന്നത്. ഇനി എപ്പോഴാണ് ഇതൊക്കെ മനസിലാക്കാൻ തുടങ്ങുക? രവിശങ്കർ പ്രസാദ് ചോദിച്ചു.
Discussion about this post