പ്രയാഗ് രാജ്: കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ16 നും 17 നും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. കുംഭമേള നടക്കുന്ന പ്രദേശത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞ സോമ സെൻ റോയ് പറഞ്ഞു.
കുംഭമേള നടക്കുന്ന തെക്കുകിഴക്കൻ യുപിയിൽ ഇന്ന് മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് സോമ സെൻ റോയ് കൂട്ടിച്ചേർത്തു . മൂടൽമഞ്ഞ് വളരെ സാന്ദ്രമല്ലെങ്കിൽ പോലും അതിന്റെ ആഘാതം കൂടുതലായിരിക്കും. ഇക്കാരണത്താൽ, ഈ പ്രദേശത്ത് ഇന്നും നാളെയും ഞങ്ങൾ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ജനുവരി 18 മുതൽ, പ്രത്യേകിച്ച് മലയോര സംസ്ഥാനങ്ങളിൽ മഴ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 21-22 തീയതികളിൽ മൂന്നാമത്തെ “വെസ്റ്റേൺ ഡിസ്റ്റർബൻസ്” ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് . അവർ വ്യക്തമാക്കി.
മെഡിറ്ററേനിയനിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയും മഞ്ഞും കൊണ്ടുവരുന്ന ഒരു താഴ്ന്ന മർദ്ദ കൊടുങ്കാറ്റാണ് വെസ്റ്റേൺ ഡിസ്റ്റർബൻസ് (WD). ഈ മേഖലയിലെ ശൈത്യകാല മഴയ്ക്ക് WD ഒരു പ്രധാന കാരണമാണ്.
ഇന്ന് “വെസ്റ്റേൺ ഡിസ്റ്റർബൻസ് ” പാകിസ്ഥാനിൽ ആണ്. പ്രേരിതമായ ചുഴലിക്കാറ്റ് ദക്ഷിണ ഹരിയാനയിലും. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ഇന്നലെ മഴ പെയ്തു. വെസ്റ്റേൺ ഡിസ്റ്റർബൻസ് ചുഴലിക്കാറ്റ് കിഴക്കോട്ട് നീങ്ങുകയാണ് . അതിനാൽ കുന്നിൻ പ്രദേശങ്ങളിലും പടിഞ്ഞാറൻ യുപിയിലും ഇടിമിന്നലുണ്ടാകാനും കുന്നിൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ജനുവരി 18 മുതൽ 19 വരെ മറ്റൊരു ചുഴലിക്കാറ്റിനും സാധ്യത ഉണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post