ഇസ്ലാമാബാദ് : അഴിമതി കേസിൽ ഇമ്രാൻ ഖാന് തടവ് ശിക്ഷ വിധിച്ച് കോടതി. ഇസ്ലാമാബാദിലെഅഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാനും ഭാര്യ ബുഷ്‌റാ ബീബിയ്‌ക്കും 190 മില്യൺ പൗണ്ട്സ്‌റ്റെർലിംഗ് ഭൂമി അഴിമതി കേസിൽ 14 വർഷം തടവുശിക്ഷ വിധിച്ചത്.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ യുകെയിൽ നിന്ന് ലഭിച്ച പണവും ഭൂമിയും രാജ്യത്തിന്ലഭിക്കാതെ തൊണ്ണൂറുകളിൽ അദ്ദേഹം സ്ഥാപിച്ച അൽ ഖാദിർ ട്രസ്‌റ്റിനായി ഉപയോഗിച്ചതാണ്അഴിമതി കേസ്.
14 വർഷം തടവിന് പുറമേ ഒരു മില്യൺ പാകിസ്താനി രൂപയും ഇമ്രാന് ശിക്ഷലഭിച്ചു. ഭാര്യ ബുഷ്‌റബീബിയ്‌ക്ക് ഏഴ് വർഷം തടവും അഞ്ച് ലക്ഷം പാകിസ്താനി രൂപയുമാണ് ശിക്ഷ കിട്ടിയത്.
പാകിസ്താനിലേക്ക് യുകെയിൽ നിന്ന് അയച്ച 50 ബില്യൺ രൂപ ഝലമിലെ അൽ ക്വാദിർസർവകലാശാലയ്‌ക്കായി 458 കനാൽ ഭൂമി ഏറ്റെടുക്കാൻ ഇമ്രാനും ഭാര്യയും ഉപയോഗിച്ചു. ഇത്ദേശീയ ട്രഷറിയിലേക്ക് അടച്ചില്ല. അതിനാലാണ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്.
Discussion about this post