ബോട്ടോക്സ് എന്ന സൗന്ദര്യവര്‍ധക രീതി കൂടുതലും സിനിമാക്കാരും മോഡലുകളുമൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇത് മൃഗങ്ങളില്‍ പ്രയോഗിച്ചാലോ. സംഭവം സത്യമാണ്. മൃഗങ്ങളിലും ഇത്തരം രീതികള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴത് വലിയ അബദ്ധമായി മാറിയിരിക്കുകയാണ്.
ഈ സംഭവം സൗദി അറേബ്യയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കിങ് അബ്ദുല്‍അസീസ് കാമല്‍ ഫെസ്റ്റിവെലില്‍ നിന്ന് 40ല്‍ അധികം ഒട്ടകങ്ങളാണ് ബോട്ടോക്സ് കുത്തിവെപ്പുകളെടുത്തെന്ന പേരില്‍ പുറത്തായത്.
ഒട്ടകങ്ങളുടെ സാംസ്‌കാരിക പ്രാധാന്യവും പൈതൃകവും ആഘോഷിക്കപ്പെടുന്നതിനായി വര്‍ഷാ വര്‍ഷം സൗദിയില്‍ നടത്തി വരുന്ന പരിപാടിയാണ് കിങ് അബ്ദുല്‍അസീസ് കാമല്‍ ഫെസ്റ്റിവല്‍. മത്സരാര്‍ത്ഥികള്‍ അവരുടെ ഏറ്റവും മികച്ച ഒട്ടകങ്ങളുമായാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇവിടെ ഒട്ടകങ്ങള്‍ക്കായുള്ള സൗന്ദര്യമത്സരവും ഓട്ടകഓട്ട മത്സരവുക്കെ നടക്കാറുണ്ട്.
കാമല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനിരുന്ന 40ല്‍ അധികം ഒട്ടകങ്ങളെയാണ് കൃത്രിമം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പുറത്താക്കിയത്. മത്സരബുദ്ധി കൂടിയ ചിലര്‍ തങ്ങളുടെ ഒട്ടകങ്ങളെ ആകര്‍ഷണമുള്ളവയാക്കാനാണ് ബോട്ടോക്സ് കുത്തിവെപ്പുകള്‍ എടുത്തത്. എന്നാല്‍ ഇതൊക്കെ കയ്യോടെ പിടിക്കപ്പെടുകയായിരുന്നു.
Discussion about this post