ഇന്ത്യ നികുതി നിരക്കുകൾ കുറയ്ക്കണമെന്നും ഉയർന്ന നിരക്കുകൾ കാരണം പല കമ്പനികളും ഇന്ത്യയിലേക്ക് വരുന്നില്ലെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കാര്യത്തിൽ ശരിയാണെന്ന് ഗാർസെറ്റി പറഞ്ഞു. ഇന്ത്യയുടെ ഉയർന്ന നിരക്കുകളെക്കുറിച്ചുള്ള ട്രംപിന്റെ വിമർശനത്തെയാണ് അദ്ദേഹം പരാമർശിച്ചത്.
“ചില കാര്യങ്ങളിൽ പ്രസിഡന്റ് ട്രംപ് പറയുന്നത് ശരിയാണ്. വലുതും ധീരവുമായ സംഭാഷണങ്ങൾ നടത്തണമെന്ന് നാം ഉറപ്പാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിട്ടും ഇന്ത്യ-യുഎസ് വ്യാപാര ബന്ധങ്ങളെ ട്രംപ് വിമർശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഗാർസെറ്റി പറഞ്ഞു.
ഇന്ത്യ തങ്ങളുടെ താരിഫുകളെക്കുറിച്ച് പുനർവിചിന്തനംനടത്തേണ്ടതുണ്ട് . “നിരക്കുകൾ ഇനിയും കുറക്കണം. നിരവധി രാജ്യങ്ങൾ ചൈനയിൽ നിന്ന് പുറത്തുപോകുകയും ഇന്ത്യയിലേക്ക് വരാതിരിക്കുകയും ചെയ്യുന്നതിന് ഇതാണ് ഒരു പ്രധാന കാരണം. ഗാർസെറ്റി പറഞ്ഞു.
അതേസമയം, യുഎസ് ഇറക്കുമതിയിൽ വർദ്ധനവുണ്ടാകുമെന്ന ആശങ്കകൾക്ക് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മറുപടി പറഞ്ഞു . ഇന്ത്യയുടെ ഉയർന്ന താരിഫുകൾ ട്രംപ് ഒന്നോ രണ്ടോ തവണ സൂചിപ്പിച്ചിട്ടുണ്ടെന്ന കാര്യം സമ്മതിച്ച ഗോയൽ, എന്നാൽ ഇന്ത്യയെ താൻ ഇഷ്ടപ്പെടുന്നുവെന്നും ഇന്ത്യയുമായി ബിസിനസ്സ് വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post