പക്ഷികള്‍ മാത്രമല്ല പറക്കുന്നതെന്ന് നമുക്കറിയാം. വവ്വാലും പറക്കും അണ്ണാനും ചില തരം പാമ്പും പല്ലിയുമൊക്കെ ഈ കഴിവുള്ളവരാണ്, എന്നാല്‍ ഇവയല്ലാതെ പറക്കുന്ന ഏതൊക്കെ ജീവികളെ നമുക്കറിയാം എന്ന് ചോദിച്ചാല്‍ ചിന്തിക്കേണ്ടി വരും. എന്നാല്‍ പലപ്പോഴും അതിന് ഉത്തരം കിട്ടുകയുമില്ല. പറക്കുന്ന അത്തരം ജീവികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പറക്കുന്ന മത്സ്യം
പറക്കുന്ന മത്സ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഇവ ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനായി കടല്‍പ്പരപ്പിന് മുകളിലൂടെ പറക്കുന്നു. നീന്താനുപയോഗിക്കുന്ന ചിറകുകള്‍ തന്നെ ഇവ പറക്കാനും ഉപയോഗിക്കുന്നുവെന്ന കാര്യമാണ് അതിശയകരം.
മൊബുല റേ
ഇതൊരു തരം തിരണ്ടി മത്സ്യമാണ്. ഇവയ്ക്കും കുറച്ചുദൂരം പറക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല കടലിലെ ഹൈ ജമ്പുകാരുമാണ് മൊബുലകള്‍. ഇവ ഇണയെ ആകര്‍ഷിക്കുന്നതിനായും ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായുമാണ് ഈ കഴിവ് ഉപയോഗിക്കുന്നത്.
ഗ്ലൈഡിംഗ് ഉറുമ്പ്
ഇവയ്ക്ക് വായുവില്‍ പറന്നു നില്‍ക്കാനുള്ള കഴിവുണ്ട്. മാത്രമല്ല മരങ്ങള്‍ക്ക് മുകളേക്ക് പറന്നു കയറാനും ഇവയ്ക്ക് സാധിക്കും.
Discussion about this post