Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

നെയ്മറിന്റെ ഭാവി അവതാളത്തിൽ? ബ്രസീലിയൻ സുൽത്താൻ ഇനി എങ്ങോട്ട്?

by Brave India Desk
Jan 17, 2025, 09:13 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

സൗദി ഫുട്ബോൾ ലീഗിൽ അൽ ഹിലാൽ ക്ലബ്ബിന് വേണ്ടി ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ഇനി കളിക്കില്ല. ഈ സീസണിലെ രണ്ടാം പകുതിയിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി അൽ ഹിലാൽ നെയ്മറെ രജിസ്റ്റർ ചെയ്യില്ല. അൽ ഹിലാൽ കോച്ച് ഹൊർഹെ ജെസ്യൂസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2023ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൗദിയിലേക്ക് ചേക്കേറിയ നെയ്മറിന് പരിക്കുകൾ കാരണം കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് അൽ ഹിലാലിന് വേണ്ടി കളിക്കാനായത്. റെക്കോർഡ് പ്രതിഫലത്തിന് രണ്ട് വർഷത്തെ കരാറിലാണ് ബ്രസീലിയൻ സുൽത്താൻ സൗദിയിൽ എത്തിയത്. എന്നാൽ, തുടർച്ചയായി വന്ന പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും താരത്തിന്റെ അൽ ഹിലാലിലെ കരിയർ ഇല്ലാതാക്കി.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

വളരെ കുറച്ച് സമയം മാത്രമാണ് കളിച്ചതെങ്കിലും കരാർ പ്രകാരം 101 ദശലക്ഷം യൂറോയാണ് രണ്ട് വർഷത്തേക്കുള്ള നെയ്മറിന്റെ പ്രതിഫലം. ഭീമൻ പ്രതിഫലം നൽകിയിട്ടും താരത്തിന്റെ സേവനം ലഭിക്കാത്തത് അൽ ഹിലാലിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് നെയ്മറെ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ക്ലബ് തീരുമാനിച്ചത്.

സൗദി ലീഗിൽ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ബ്രസീലിയൻ സൂപ്പർ താരത്തിന് തുടർന്നും കളിക്കാൻ സാധിക്കും. തുടർച്ചയായ പരിക്കുകൾ കാരണം നെയ്മറിന് തങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് അൽ ഹിലാൽ കോച്ച് ഹൊർഹെ ജെസ്യൂസ് പറഞ്ഞു.

നിലവിലെ സൗദി ലീഗ് ചാമ്പ്യൻമാരും രാജ്യത്തെ പ്രമുഖ ക്ലബ്ബുമായ അൽ ഹിലാലുമായുള്ള നെയ്മറുടെ കരാർ ഈ സീസണോടെ അവസാനിക്കും. പരിക്കുകൾ തുടർക്കഥയായ താരത്തിന്റെ കരാർ സൗദി ക്ലബ് പുതുക്കാൻ സാധ്യതയില്ല. പ്രിയ സുഹൃത്തും അർജന്റീന സൂപ്പർ താരവുമായ
മെസി കളിക്കുന്ന ഇന്റർ മയാമിയിലേക്ക് നെയ്‌മർ കൂടുമാറുമോ എന്നാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്.

ബാഴ്സയിലും പിഎസ്‌ജിയിലും ലയണൽ മെസിക്കൊപ്പം കളിച്ച നെയ്‌മറെ അമേരിക്കൻ ലീഗിലേക്ക് എത്തിക്കാൻ ഇന്റർ മയാമിക്ക് താൽപ്പര്യം ഉണ്ടെന്ന അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാവുന്ന നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്റർ മയാമി മുന്നേറ്റനിരയിൽ മെസിക്ക് പിന്തുണയുമായി കഴിഞ്ഞ സീസണിൽ ലൂയിസ് സുവാരസും എത്തിയിരുന്നു.

2017ൽ പിഎസ്‌ജിയിലേക്ക് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ചേക്കേറും മുൻപ് ബാഴ്സലോണയിൽ മെസിക്കും സുവാരസിനുമൊപ്പം നെയ്മറും കളിച്ചിരുന്നു. എംഎസ്എൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൂവർ സംഘമാണ് അക്കാലത്ത് ബാഴ്സയുടെ വൻ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര കൂട്ടുകെട്ടുകളിൽ ഒന്നായാണ് എംഎസ്എൻ സഖ്യം വിലയിരുത്തപ്പെടുന്നത്.

2026 ലോകകപ്പിൽ ബ്രസീലിന് വേണ്ടി കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അടുത്തിടെ നെയ്‌മർ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാകും താരം ശ്രമിക്കുക. ശാരീരിക ക്ഷമത വീണ്ടെടുത്ത സ്ഥിതിക്ക്
കൂടുതൽ മത്സരങ്ങൾ കളിച്ച് നഷ്ടപ്പെട്ട പ്രഭാവം തിരിച്ചുപിടിക്കുക എന്നതാണ്
നെയ്മറിന് മുന്നിലുള്ള പ്രധാന കടമ്പ. സൗന്ദര്യം ചാലിച്ച ചടുലമായ നീക്കങ്ങളിലൂടെ പുൽമൈതാനങ്ങളെ ത്രസിപ്പിക്കുന്ന ആ പഴയ നെയ്മറെ ആരാധകർക്ക് തിരിച്ചുകിട്ടുമോ ?

Tags: al hilal clubneymarbrazil
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies