ലക്നൗ: ചിലപ്പോൾ രൂക്ഷമായ തിരിച്ചടികൾ ലഭിച്ചു കഴിഞ്ഞാൽ, പലപ്പോഴും രാഷ്ട്രീയക്കാർ തങ്ങളുടെ ധീരമായ ചില നടപടികളിൽ നിന്നും പുറകോട്ട് പോകുന്നത് കാണാം. എന്നാൽ അത്തരക്കാരിൽ പെട്ട ആളല്ല നമ്മുടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നവംബർ 24 ന് സാംബാലിൽ നടന്ന ഇസ്ലാമിക ആൾക്കൂട്ട അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരിന്നു . ഒരു ക്ഷേത്രം തകർത്താണ് ജുമാ മസ്ജിദ് നിർമ്മിച്ചതെന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേയെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ നടന്നത്. എന്നാൽ ഇതിനെ തുടർന്ന് യോഗി ആദിത്യനാഥ് അല്പം പുറകോട്ട് പോകുമെന്ന് കരുതിയവർക്ക് തെറ്റി എന്നാണ് മനസിലാകുന്നത്. പൂർവ്വാധികം ശക്തിയോടെ യോഗി ആദിത്യനാഥ് തന്റെ നടപടികളുമായി മുന്നോട്ട് പോകുന്നു എന്ന വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും വരുന്നത്.
മൃദുവായ വിട്ടുവീഴ്ചയ്‌ക്കോ പിന്മാറുന്നതിനോ പകരം, യോഗിയുടെ ഭരണകൂടം സാംബാലിലേക്ക് വ്യാപകമായ സർവേകളും കയ്യേറ്റക്കാർക്കെതിരെ കർശനമായ ശിക്ഷകളും ഏർപ്പെടുത്തിയിരിക്കുകയാണ്. . സംസ്ഥാന അന്വേഷണ സംഘങ്ങൾ സംസ്ഥാനവ്യാപകമായി സർവേകളുടെ വ്യാപ്തി വിപുലീകരിച്ചു. സാംസ്കാരിക പുനരുദ്ധാരണം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ അഭൂതപൂർവമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
സാംബാലിലെ വൈദ്യുതി മോഷണത്തിന് ഇന്ത്യൻ വൈദ്യുതി നിയമത്തിലെ സെക്ഷൻ 135 പ്രകാരം 1,400 ലധികം എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ ബാർക്ക്, 16 പള്ളികൾ, രണ്ട് മദ്രസകൾ എന്നിവയ്‌ക്കെതിരെ കേസെടുത്തവയിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (യുപിപിസിഎൽ) കുറ്റക്കാർക്കെതിരെ 11 കോടി രൂപ പിഴ ചുമത്തി, അതിൽ 20 ലക്ഷം രൂപ ഇതിനകം പിരിച്ചെടുത്തു.
നശിച്ചതോ, അധിനിവേശമോ, അടച്ചിട്ടതോ ആയ ക്ഷേത്രങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു പരീക്ഷണ കേസായി യോഗി സാംഭലിനെ മാറ്റിയിരിക്കുന്നു. സാംഭാലിലെ ശിവ-ഹനുമാൻ ക്ഷേത്രം കണ്ടെത്തിയതിനുശേഷം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഒന്നിലധികം സ്ഥലങ്ങളിൽ സർവേകൾ നടത്തി, കൂപ്പുകൾ (കിണറുകൾ), ബൗഡികൾ (പടിക്കിണറുകൾ) എന്നിവ പുനഃസ്ഥാപിച്ചു.
സാംഭാലിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഹയാത്ത് നഗർ പ്രദേശത്തെ പൂട്ടിയിട്ടിരുന്ന ഒരു ക്ഷേത്രം ദൈനംദിന പ്രാർത്ഥനയ്ക്കായി വീണ്ടും തുറന്നു. അതേ ദിവസം തന്നെ, വാരണാസിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മദൻപുര പ്രദേശത്തെ മറ്റൊരു അടച്ചിട്ട ക്ഷേത്രം വീണ്ടും തുറന്നു, പതിവ് ആരാധന പുനരാരംഭിച്ചു. ഡിസംബർ 18 ന്, അലിഗഡിലെ മറ്റൊരു പൂട്ടിയ ക്ഷേത്രം തുറന്നു, പൂജകൾ ആരംഭിച്ചു. മൊറാദാബാദിൽ 44 വർഷമായി പൂട്ടിയിട്ടിരുന്ന ഒരു ക്ഷേത്രം വീണ്ടും തുറന്നു, ഫിറോസാബാദിലെ മുസ്ലീം ഭൂരിപക്ഷ റസൂൽപൂരിലെ 60 വർഷത്തിലേറെയായി പൂജകൾ നടക്കാതിരുന്ന ഒരു ശിവക്ഷേത്രം ആരാധനയ്ക്കായി തുറന്നു.
ഹിന്ദു സമൂഹത്തിന്റെ ആത്മവീര്യം പുനരുദ്ധരിക്കുന്നതിൽ വലിയ മുന്നേറ്റമാണ് നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി ജെ പി സർക്കാർ ചെയ്തതെങ്കിൽ, അതിനെ വേറെ തലത്തിലേക്കെത്തിക്കുകയാണ് ഗോരഖ്നാഥ ക്ഷേത്രത്തിലെ മുഖ്യ സന്യാസി കൂടിയായ യോഗി ആദിത്യനാഥ്.
Discussion about this post