കണ്ണൂര്‍ എരഞ്ഞോളിയില്‍ രോഗിയുടെ മരണത്തിന് വരെ കാരണമായി ആംബുലന്‍സിന് വഴി മുടക്കിയത് ഡോക്ടറെന്ന് റിപ്പോര്‍ട്ട്. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ആംബുലന്‍സിന് ഇത്തരത്തില്‍ മാര്‍ഗതടസം സൃഷ്ടിച്ചത്.
ആംബുലന്‍സ് ഡ്രൈവറുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കതിരൂര്‍ പൊലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് ഡോക്ടറില്‍ നിന്നും 5000 രൂപ പിഴയും ഈടാക്കി. രാഹുല്‍രാജിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവന്‍ നഷ്ടമായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയയാണ് ഡോക്ടറുടെ ഈ പ്രവൃത്തിയെ തുടര്‍ന്ന് മരിച്ചത് . ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. റുഖിയയ്ക്ക് സിപിആര്‍ കൊടുത്തുകൊണ്ടാണ് ആംബുലന്‍സ് ആശുപത്രിയിലേക്ക് കുതിച്ചത്. ഇതിനിടെ മട്ടന്നൂര്‍- തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ വച്ചാണ് രാഹുല്‍ രാജിന്റെ കാര്‍ ആംബുലന്‍സിന് മുന്നിലായത്. ആംബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കിയെങ്കിലും രാഹുല്‍ കാര്‍ ഒതുക്കി നല്‍കാന്‍ തയ്യാറായിരുന്നില്ല.
Discussion about this post