മുംബൈ : സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ മദ്ധ്യപ്രദേശിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതി എക്‌സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ച ബാന്ദ്ര പോലീസ് ലോക്കൽ പോലീസുമായി സഹകരിച്ച് പ്രതിയെ ട്രെയിനിൽനിന്ന് ഇറക്കി പിടികൂടുകയായിരുന്നുവെന്നാണ് വിവരം. പോലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യവുമായി ഇയാൾക്ക് സാമ്യമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്.
ഇളയ മകൻ ജഹാംഗീറിന്റെ (ജെ) കിടപ്പുമുറിയിലാണ് പ്രതിയെ ആദ്യം കണ്ടത്. സംഭവം ശ്രദ്ധയിൽ പെട്ട വീട്ടുജോലിക്കാർ അലാറം ഓൺ ആക്കുകയായിരുന്നു. വീട്ടുജോലിക്കാരിയെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവരെ രക്ഷിക്കാൻ സെയ്ഫ് ഇടപെട്ടത്. ആറോളം തവണ സെയ്ഫിനെ അക്രമി കുത്തി. എന്നാൽ, കാണുന്ന സ്ഥലത്ത് വച്ചിരുന്ന സ്വർണാഭരണങ്ങൾ പോലും പ്രതി എടുത്തിട്ടില്ല.
ദമ്പതികളുടെ ഏഴുവയസ്സുള്ള മകൻ തൈമൂറും വീട്ടുജോലിക്കാരനുമാണ് രക്തം വാർന്നൊഴുകുന്ന സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. സംഭവ സമയം ഡ്രൈവർ സ്ഥലത്തില്ലാത്തതിനാൽ, ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്













Discussion about this post