തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവന്‍ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി
. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലില്‍ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തില്‍ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കന്‍, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതല്‍.
എന്താണ് ചക്രവാതചുഴി
ന്യൂനമര്‍ദം രൂപപ്പെടുന്നതിനു മുമ്പ് കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മര്‍ദ്ദവ്യതിയാനം കാരണം ചാക്രിക രീതിയില്‍ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. അന്തരീക്ഷത്തില്‍ വിവിധ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് മര്‍ദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും.
ഘടികാരദിശയിലും എതിര്‍ഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുെട ദക്ഷിണാര്‍ധ ഗോളത്തില്‍ ഇത് ഘടികാര ദിശയിലും ഉത്തരാര്‍ധത്തില്‍ ഇത് എതിര്‍ഘടികാാരദിശയിലും ആണ് ഉണ്ടാകുക. ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അര്‍ധഗോളങ്ങളില്‍ ഇത്തരത്തില്‍ വിപരീത ദിശകളില്‍ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.
Discussion about this post