കടുത്തുരുത്തി ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികനില്‍ നിന്നു പലതവണയായി 1.41 കോടി രൂപ തട്ടിയെന്ന് പരാതി.
850% ലാഭം വാഗ്ദാനം ചെയ്താണു സംഘം വെട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം 50 ലക്ഷവും പിന്നീടു 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികന്‍ വീണ്ടും നിക്ഷേപിച്ചു.
ഇതിന് ശേഷം പെട്ടെന്ന് തന്നെ ു വൈദികനു സംഘത്തെ ബന്ധപ്പെടാന്‍ കഴിയാതായി. ഇതോടെയാണു കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് അറിയിച്ചു. പ്രശസ്തമായ ഒരു കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍
ട്രാന്‍സക്ഷന്‍ അലെര്‍ട്ടുകള്‍ പോലെ പല പുത്തന്‍ സുരക്ഷാ മുറകളും ബാങ്കുകള്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നു. അവയെല്ലാം നിങ്ങളുടെ അക്കൗണ്ടിനും ഉണ്ടെന്ന് ഉറപ്പു വരുത്തുക. അവ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്. അതായത്, ബാങ്കില്‍ നിന്നു വരുന്ന മെസേജുകളും അലെര്‍ട്ടുകളും സര്‍വീസ് മെസേജുകള്‍ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ കാണരുത്.
വിവിധ സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും അക്കൗണ്ട് ഉണ്ടാക്കുന്നതിന് മുന്നോടിയായി റിവ്യൂകള്‍ നോക്കുന്ന ശീലം ഉപകാരപ്പെടും. വിശ്വാസ്യതയുള്ള അധികം ആളുകള്‍ ഉപയോഗിച്ച് മുന്‍ നിരയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്‍ബിഎഫ്‌സി അഥവ ബാങ്കിതര ധനകാര്യ സ്ഥാപനമാണെങ്കല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
Discussion about this post